കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ; അധികൃതരെ വെട്ടിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം

Google Oneindia Malayalam News

കൊച്ചി: ബ്രിട്ടണില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നാറില്‍ എത്തിയ ഇയാള്‍ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇയാള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. അതിന് ശേഷമാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന പരിശോധന ഫലം പുറത്ത് വരുന്നത്.

19 അംഗ സംഘം രോഗിക്കൊപ്പമുണ്ടായിരുന്നു. വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളടങ്ങുന്ന സംഘത്തെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കി കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പ്ിച്ചു.

വിമാനത്തിലെ മറ്റ് യാത്രക്കാരേയും പുറത്തിറക്കി പരിശോധിക്കും. 270 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള 270 യാത്രക്കാരെയാണ് പുറത്തിറക്കി പരിശോധന നടത്തുന്നത്. ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക പരിശോഘന നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

corona

ബ്രിട്ടണില്‍ നിന്നുള്ള ഈ വിനോദ സഞ്ചാരി മാര്‍ച്ച് 10 മുതലാണ് മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രാവിലെയാണ് ഇയാളടങ്ങുന്ന 19 പേരുടെ സംഘം അധികൃതരുടെ കണ്ണില്‍പ്പെടാതെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങുകയും ദുബായ് വഴിയുള്ള വിമാനത്തില്‍ കയറി മടങ്ങാനുമായിരുന്നു ശ്രമം.
അതിന് ശേഷമാണ് ഈ വിദേശിക്ക് കൊറോണ രോഗ ബാധയുണ്ടെന്ന പരിശോധന ഫലം ലഭിക്കുന്നത്. പിന്നാലെ ഇയാളടങ്ങുന്ന വിമാനത്തിലുള്ള സംഘത്തെ പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ആ സംഘത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത ശേഷമാണ് വിമാനത്തിലുള്ള ബാക്കിയുള്ള യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കാനുള്ള തീരുമാനം ഉണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തു നിന്നും എത്തുന്നവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലിയ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. ഇത് മറികടന്നാണ് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഇയാള്‍ക്ക് പനിയും മറ്റ് രോഗ ലക്ഷണങ്ങളും പ്രകടമായതിനെത്തുടര്‍ന്നായിരുന്നു മൂന്നാറില്‍ നിരീക്ഷണത്തിലാക്കിയത്. പക്ഷെ ഇതിന്റെ റിപ്പോര്‍ട്ടുകളൊന്നും തന്നെ ഇയാളുടെ കയ്യിലുണ്ടായിരുന്നില്ല. ഇതിന്റെ മറവിലാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.

ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് തിരുവനന്തപുരത്ത് 87 പേര്‍ കൂടി കൊറോണ നിരീക്ഷണത്ത. ഇതോടെ ജില്ലയില്‍ ഇതുവരെ നിരീക്ഷണത്തിലാക്കിയവരുടെ എണ്ണം 986 ആയി. 307 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ശനിയാഴ്ച ഏഴ് പേരെ പുതുതായി രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയും രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായി അരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

English summary
Coronaviru Confirmed For a Foriegner from Britain who Tries To Escape through Kochi Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X