Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ 420 ആയി; ചികില്‍സയിലുള്ളത് 58245 പേര്‍, ഇന്ന് 1400ഓളം പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9000ത്തോളം പേര്‍ക്ക് കൊറോണ രോഗം. ഏറെ നാളുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത്. ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 1000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 420 ഹോട്ട് സ്പോട്ടുകളാണുള്ളത്. 1384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

k

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. 22 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4836 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 205 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7905 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, കോട്ടയം 8, തൃശൂര്‍ 5, വയനാട് 4, എറണാകുളം 3, കൊല്ലം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 58,245 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,25,775 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,199 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,873 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+