18 തദ്ദേശസ്ഥാപന പരിധിയില്‍ ആശങ്ക; ടിപിആര്‍ 30ന് മുകളില്‍, ഇന്ന് അഡ്മിറ്റ് ചെയ്തത് 2492 പേരെ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12500ഓളം പേര്‍ക്ക്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ 1000ത്തിന് മുകളിലാണ് രോഗികള്‍. 2492 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ 30ന് മുകളിലുള്ള 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. 88 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 11,743 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂര്‍ 6 വീതം, എറണാകുളം, കാസര്‍ഗോഡ് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.












Click it and Unblock the Notifications