കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കൊറോണ രോഗികള്‍ ഒരു ലക്ഷം കടന്നു; 2500 പേര്‍ ഇന്ന് ആശുപത്രിയില്‍, 9 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ആശങ്ക ശക്തമാകുന്നു. ഇന്ന് 14000ത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയില്‍ 2000ത്തിലധികം പേര്‍ക്കാണ് രോഗം. എറണാകുളം, മലപ്പുറം, തൃശൂര്‍, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 1000ത്തിലധികം പേര്‍ക്കാണ് രോഗം. 2506 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 468 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. 21 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4950 ആയി.

സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1,03,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,44,791 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,47,158 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,281 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Coronavirus: 2506 people admitted in Hospital in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X