കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ രോഗികള്‍ കുറഞ്ഞു; ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടില്ല, ആശുപത്രിയിലെത്തിയത് 2881 പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കൊറോണ രോഗികള്‍ ഗണ്യമായി കുറഞ്ഞു. ഇന്ന് 12500ല്‍ താഴെ പേര്‍ക്കാണ് രോഗം. ഒരു ജില്ലയിലും 2000ല്‍ കൂടുതല്‍ രോഗികളില്ല. ചില ജില്ലകളില്‍ 5000 വരെ രോഗികളുണ്ടായിരുന്നു കഴിഞ്ഞ ചില ദിവസങ്ങളില്‍. 2881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 885 ഹോട്ട് സ്പോട്ടുകളാണുള്ളത്.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

k

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചുത്. ിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. 174 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 8815 ആയി.

ജനസംഖ്യ കുറയുന്നു... ചൈന രണ്ട് കുട്ടി നയം മാറ്റി... പുതിയ തീരുമാനത്തിന് പ്രസിഡന്റിന്റെ അനുമതിജനസംഖ്യ കുറയുന്നു... ചൈന രണ്ട് കുട്ടി നയം മാറ്റി... പുതിയ തീരുമാനത്തിന് പ്രസിഡന്റിന്റെ അനുമതി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, കണ്ണൂര്‍ 8, കൊല്ലം 7, തിരുവനന്തപുരം 6, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 5 വീതം, വയനാട് 4, പാലക്കാട് 3, ഇടുക്കി 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,10,385 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,88,202 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,49,825 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,377 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ക്യൂട്ട് ലുക്കില്‍ അതീവ സുന്ദരിയായ ശ്രീയ ശര്‍മ്മ; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Trace origin of Covid-19 or face 'Covid-26', 'Covid-32' : US experts says | Oneindia Malayalam

English summary
Coronavirus: 2881 people admitted in Hospital in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X