കൊറോണ വൈറസ്; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച 3 പേര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഇബ്രാഹിം മകൻ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) പഴയന്നൂർ വടക്കേത്തറ കുന്നത്ത് വീട്ടിൽ ശബരി (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 (O) വകുപ്പുമനുസരിച്ചാണ് അറസ്റ്റ്.സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച പുനല്ലൂർ സ്വദേശി അനീഷ് ജോർജ്ജിനെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇവരും കേസിൽ പ്രതിയാവുമെന്നും പോലീസ് അറിയിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക. നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications