Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ 700ലേക്ക്; ചികില്‍സയില്‍ 3.39 ലക്ഷം പേര്‍, ആശങ്ക ഒഴിയാതെ കേരളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32000ത്തോളം പേര്‍ക്ക് കൊറോണ രോഗം. കോഴിക്കോട് ജില്ലയില്‍ മാത്രമാണ് 4000ത്തിലധികം രോഗികള്‍. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 3000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. 3371 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 674 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. 49 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 5405 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 266 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1912 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തൃശൂര്‍ 15, കോട്ടയം 11, വയനാട് 10, പത്തനംതിട്ട 6, പാലക്കാട് 5, തിരുവനന്തപുരം, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 3,39,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,93,590 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,24,611 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,98,442 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,169 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+