കേരളത്തില്‍ 459 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഇന്ന് രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് നീക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ രോഗികള്‍ 2000ല്‍ താഴെ. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 2 പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്പോട്ടുകളാണുള്ളത്. 459 പേരെ രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്. 15 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4450 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 173 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പത്തനംതിട്ട 3, എറണാകുളം 2, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,68,378 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications