Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി; കേരളത്തില്‍ 356 ഹോട്ട്‌സ്‌പോട്ടുകള്‍, ഇന്ന് ആശുപത്രിയിലെത്തിയത് 487 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചത് 1500ലധികം പേര്‍ക്ക്. കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. കണ്ണൂരില്‍ മാത്രമാണ് 200ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസര്‍ഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂര്‍ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. 11 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4590 ആയി.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 4, കാസര്‍ഗോഡ് 3, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,90,419 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 487 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+