കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് പ്രതീക്ഷ; 8 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് നീക്കി, ഇന്ന് ആശുപത്രിയിലെത്തിയത് 635 പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊറോണ വൈറസ് രോഗികളില്‍ ഗണ്യമായ കുറവ് പ്രകടമാകുന്നു. ഇന്ന് 68000 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 3000ത്തില്‍ താഴെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്. 16 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4226 ആയി.

പിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫുംപിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫും

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 4, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 47,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,12,484 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 635 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

English summary
Coronavirus: 635 people admitted in Hospital in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X