• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ 356 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 656 പേരെ, കൊറോണ വ്യാപനം കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ രോഗികള്‍ കുറഞ്ഞു. 2100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറെ കാലത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് വരുന്നത്. കൂടുതല്‍ രോഗികള്‍ കോഴിക്കോടും എറണാകുളത്തുമാണ്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04 ആണ്. 13 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4300 ആയി.

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പാലക്കാട് 3, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 40,867 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,31,865 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 656 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

English summary
Coronavirus: 656 people admitted in Hospital in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X