കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് ഒരു ഹോട്ട്‌സ്‌പോട്ട് മാത്രം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 660 പേരെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പ്രതിദിന കൊറോണ രോഗികള്‍ 3000ത്തില്‍ താഴെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 357 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.20 ആണ്. 16 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4271 ആയി.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2504 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 196 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ 2 വീതം, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 43,562 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,24,309 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 660 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Coronavirus: 660 people admitted in Hospital in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X