• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടുന്നു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 796 പേരെ

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ രോഗികളില്‍ വര്‍ധന. 3500ലധികം പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. 796 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 361 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കേരളത്തില്‍ ഇന്ന് 3502 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. 16 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4710 ആയി.

പാര്‍ട്ടി അറിയേണ്ട... ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു; വടകരയില്‍ അടിയൊഴുക്ക്... യുഡിഎഫിന്റെ ഭാഗമാകില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തൃശൂര്‍ 3, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

തിരഞ്ഞെടുപ്പ് പ്രവചനവുമായി ജഗദീഷ്; സൈലന്റ് വേവ് താന്‍ അനുഭവിച്ചു... ഇവിടെയും കാണുന്നു...

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,08,078 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,136 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,208 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

English summary
Coronavirus: 796 people admitted in Hospital in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X