കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് 19: തിരുവനന്തപുരം ജില്ലയിൽ പുതുതായി 87 പേർ കൂടി നിരീക്ഷണത്തിൽ, ആകെ 986

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പുതുതായി 87 പേർ കൂടി കൊറോണ നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ ഇതുവരെ നിരീക്ഷണത്തിലാക്കിയവരുടെ എണ്ണം 986 ആയി. 307 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ശനിയാഴ്ച ഏഴ് പേരെ പുതുതായി രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയും രണ്ട് പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തതായി അരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 16 ആയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചും. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

തിരുവനന്തപുരം ജില്ലയിൽ പുതുതായി 87 പേർ കൂടി കൊറോണ നിരീക്ഷണത്തിലായി. ജില്ലയിൽ ഇതുവരെ 986 പേരെയാണ് സ്‌ക്രീനിംഗിന് വിധേയരാക്കിയത് ജില്ലയിൽ 307 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്ന് ഏഴ് പേരെ പുതുതായി രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയും രണ്ട് പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ജനറൽ ആശുപത്രിയിൽ 16 പേർ ഐസൊലേഷൻ വാർഡിലുണ്ട്. മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ഇന്ന് പുതുതായി നാല് പേരെ പ്രവേശിപ്പിച്ചു,രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. 13 പേർ നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 232 സാമ്പിളുകളിൽ 145 പരിശോധനാഫലം ലഭിച്ചു, മൂന്ന് സാമ്പീളുകൾ പോസിറ്റീവാണ്.

 corona-virus

87 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളേജ് ആശുപത്‌റിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ രണ്ട് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇടപഴകിയിട്ടുള്ള മറ്റുള്ളവരെ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാക്കി. ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2306 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 9 പേരെ റഫർ ചെയ്തു.

 corona-virus

 കേന്ദ്ര ഉത്തരവ് പിന്‍വലിക്കണം... കൊറോണ ബാധിതരുടെ സഹായം ഇല്ലാതാക്കരുത്, മോദിക്ക് പിണറായിയുടെ കത്ത്!! കേന്ദ്ര ഉത്തരവ് പിന്‍വലിക്കണം... കൊറോണ ബാധിതരുടെ സഹായം ഇല്ലാതാക്കരുത്, മോദിക്ക് പിണറായിയുടെ കത്ത്!!

ഡൊമസ്റ്റിക് എയർപോർട്ടിൽ 125 പേരെ സ്‌ക്രീൻ ചെയ്തു രണ്ട് പേരെ റഫർ ചെയ്തു കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 155 കാളുകളും ദിശ കാൾ സെന്ററിൽ 248 കാളുകളുമാണ് ഇന്ന് എത്തിയത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു. മാനസിക പിന്തുണ ആവശ്യമായ 115 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 3 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ 951 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചു.

രോഗബാധിത രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരുടെ എണ്ണം - 986
വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം ബ - 307
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം - 29
ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം - 87

കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തന്നവർ നിർബന്ധമായും 28 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയേണ്ടതാണ്. വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് 1077 എന്ന ടോൾ ഫ്‌റീ നമ്പർ, ദിശ 0471 2552056 നമ്പരിലേക്കോ കളക്ടറേറ്റ് കൺട്രോൾ റൂമിലെ 0471 2730045, 2730067 നമ്പരുകളിലേക്ക് അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്.

വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കുന്നത് കുട്ടികൾക്ക് രോഗം പിടിപെടാനുള്ള സാധ്യത പരമാവധി ഒഴിവാക്കുവാനാണ്. മാളുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര കർശനമായും ഒഴിവാക്കണം. സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക,സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക,രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും. മാസ്‌ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ല.രോഗലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണം.അല്ലാത്തവർ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല. തൂവാല ത്‌റികോണാകൃതിയിൽ മടക്കി മൂക്കും വായും മറയുന്ന തരത്തിൽ കെട്ടിയാലും ആവശ്യമായ സംരക്ഷണം ലഭ്യമാകും.

English summary
Coronavirus: 87 more under observation in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X