കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകിരിച്ചു: രോഗം ഭേദമായവര്‍ 13

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. ശേഷിക്കുന്ന മുന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212പേരെ സംസ്ഥാനത്ത് കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

13 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേര്‍, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ, കണ്ണൂരിൽ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 259 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 140470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 749 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടൂകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് പുതുതായി 169 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

 coron

നിസാമുദ്ദീനില്‍ നിന്നും മടങ്ങിയെത്തിയ 15 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കേരളത്തിന് വലിയ ആശ്വാസത്തിന്‍റെ ദിനങ്ങളാണ്. കൊവിഡ‍് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകള്‍ അവസാനിപ്പിച്ചും. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നോര്‍ക്കയുടെ കോവിഡ് ഹെല്‍പ് ഡസ്കുകള്‍ തുടങ്ങും. മംഗലാപുരത്തേക്ക് ചികിത്സക്ക് പോവാനായി കാസര്‍കോട് അതിര്‍ത്തിയില്‍ നമ്മുടെ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ടാകില്ല. ഗുരുതരമായ നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും അങ്ങോട്ട് പോയാല്‍ മതി. ലോക്ക് ഡൗണ്‍ ലംഘനത്തില്‍ പിടികൂടുന്ന വാഹനം പിടിച്ചുവെക്കുന്നതിന് പകരം പിഴ ചുമത്തുന്ന കാര്യം പരിഗണനിയലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം കണ്ണട ഷോപ്പുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാടിയും പറഞ്ഞും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവിട്ട് മോഹന്‍ലാല്‍; മന്ത്രിക്ക് ബിഗ് സല്യൂട്ടുംപാടിയും പറഞ്ഞും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവിട്ട് മോഹന്‍ലാല്‍; മന്ത്രിക്ക് ബിഗ് സല്യൂട്ടും

 കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് 1500 വരെ കൊടുക്കുന്നു; കേരളത്തില്‍ അധരവ്യായാമങ്ങൾ മാത്രം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് 1500 വരെ കൊടുക്കുന്നു; കേരളത്തില്‍ അധരവ്യായാമങ്ങൾ മാത്രം

English summary
Coronavirus: 9 more positive cases in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X