കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമുക്ക് തടയാന്‍ സാധിക്കും; മോദിക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും, ജനതാ കര്‍ഫ്യൂവിന് ഞാനുമുണ്ട്

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് നടന്‍ മമ്മൂട്ടിയും. രോഗത്തിന്റെ വ്യാപനം തടയാന്‍ എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ജയസൂര്യ, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങിയ ഒട്ടേറെ മലയാള സിനിമാ താരങ്ങള്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

Ma

വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ, നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്. സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍ എന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം, കേരളത്തില്‍ കൊറോണ രോഗം വ്യാപിക്കുകയാണ്. ഇന്ന 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അസുഖം ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണ്. കാസര്‍കോഡ് ആറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 50000 ത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 52 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളത്തിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസ് ക്രൈസിസ് മാനേജ്‌മെന്റ് ടീം തകര്‍ന്നു; വില്ലന്‍ പുറത്തല്ല, കമല്‍നാഥ് വീഴാന്‍ കാരണം...കോണ്‍ഗ്രസ് ക്രൈസിസ് മാനേജ്‌മെന്റ് ടീം തകര്‍ന്നു; വില്ലന്‍ പുറത്തല്ല, കമല്‍നാഥ് വീഴാന്‍ കാരണം...

അതേസമയം, കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ കാവുതീണ്ടലും ഭരണിയും കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കുരുംബക്കാവിലേക്ക് ആയിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് താലൂക്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഈ മാസം 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ 27ന് കാവുതീണ്ടലും 29ന് ഭരണിയുമാണ്. വന്‍ ജനാവലി ചടങ്ങിലേക്ക് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയലെ പ്രധാന പുരോഹിതനടക്കം എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്പതിലധികം പേര്‍ പങ്കെടുത്ത 40 മണിക്കൂര്‍ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിനാണ് കേസ്.

English summary
Coronavirus: Actor Mammootty suports Janata Curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X