കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലില്‍ മലയാളി ആരോഗ്യപ്രവര്‍ത്തകനും കുടുംബത്തിനും കൊറോണ, 15 മലയാളി കുടുംബം നിരീക്ഷണത്തില്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മലയാളിയായ ആരോഗ്യപ്രവര്‍ത്തകനും കുടുംബത്തിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. മൂന്നംഗ കുടുംബത്തിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ കോളാറിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ മലയാളികള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാണ്. ആരോഗ്യവകുപ്പ് ജീവനക്കാരനായ ഇദ്ദേഹവും കുടുംബവും ആശുപത്രിയില്‍ ചികിത്സയിലാണ്.

bhopal

തനിക്കും കുടുംബത്തിനും മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇദ്ദേഹം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയത്താവും രോഗം പകര്‍ന്നത്. കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് അവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചെല്ലെന്ന് ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു. നിലവില്‍ പതിനഞ്ചോളം മലയാളി കുടുംബങ്ങളാണ് നിരീക്ഷണത്തില്‍ ഇവിടെ കഴിയുന്നത്.

അതേസമയം, മധ്യപ്രദേശില്‍ ഇതുവരെ മന്ത്രിസഭ രൂപീകരിക്കാത്തത് കൊറോണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നെന്ന ആക്ഷേപം ഉയരുന്നുണ്ട്. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ഇതുവരെ അവിടെ മന്ത്രിസഭ രൂപീകരിച്ചില്ല. കൊറോണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഇതുവരെ ഒരു ആരോഗ്യമന്ത്രിയില്ല. നാല് ദിവസത്തിനിടെ 23 പേരാണ് മധ്യപ്രദേശില്‍ രോഗം ബാധിച്ച് മരിച്ചത്.

രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. 856 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

ഇതിനിടെ കേരളത്തില്‍ ഇന്നലെ ഏറെ ആശ്വാസം നല്‍കുന്ന ദിവസമായിരുന്നു. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

ഇന്നലെ 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

English summary
Coronavirus Affected For Malayalee Health Worker And Family In Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X