Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ് ബാധ; വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയേടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികിത്സ വിലയിരുത്തി.

രാത്രി പതിനൊന്നേ മുക്കാലിനാണ് മന്ത്രി കെക ശൈലജയും തൃശൂര്‍ ജില്ലിയിലെ മറ്റ് മൂന്ന് മന്ത്രിമാരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഒന്നര മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ ഡിഎംഒയും മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചികിത്സയെക്കുറിച്ചും സ്വീകരിച്ച് മുന്‍കരുതലുകളെ കുറിച്ചും മന്ത്രിമാര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ജനറല്‍ ആശുപത്രിയിലെ വിവരങ്ങളും മന്ത്രിക്ക് കൈമാറി. ഈ യോഗത്തിന് ശേഷമാണ് കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനം ആയത്.

pic

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിയേക്കാളും വലിയ ഐസൊലേഷന്‍ വാര്‍ഡാണ് മെഡിക്കല്‍ കേളേജില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടര്‍മാര്‍ അടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലെ ​​​​​​​​​​ഐസലേഷന്‍ വാര്‍ഡിലുള്ളത്. പേ വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചത്.

അതേസമയം, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഇന്ന് രാവിലെ പതിനൊന്നിന് തൃശൂര്‍ കളക്ട്രേറ്റില്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ്ടും മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+