കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ജാഗ്രത: കോടതികളിലും നിയന്ത്രണം; അത്യാവശ്യകേസുകള്‍ മാത്രം പരിഗണിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശങ്ങളുണ്ട്. കേരളത്തില്‍ 14 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. ഇന്ന് കോടതി നടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം ജില്ലയിലാണ് കോടതി നടപടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് ജില്ലാ ജഡ്ജിയുടെ നിര്‍ദേശം.

court

അത്യാവശ്യമായി പരിഗണിക്കേണ്ടതല്ലാത്ത കേസുകള്‍ മാറ്റിവെക്കാനാണ് തീരുമാനം. കോടതികളില്‍ പ്രതികളെ കൊണ്ടുവരേണ്ടതില്ലെന്നും ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താനാണ് തീരുമാനം.

കോറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും ജില്ലാ കളക്ടറുടേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ്. സംസ്ഥാനത്തെ അങ്കണവാടി മുതല്‍ ഏഴാംക്ലാസ് വരെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക പരീക്ഷകളും നടക്കുന്നില്ല. പൊതുപരിപാടികളെല്ലാം നിര്‍ത്തി വെച്ചിട്ടുണ്ട്. സിനിമ തിയേറ്ററുകളിലും ആരാധനാലയങ്ങളിലും അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തേക്കാണ് നിയന്ത്രണം.

പത്തനംതിട്ടയില്‍ 24 പേരെയാണ് ഇതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇറ്റലിയില്‍ നിന്നും വന്ന കൊറോണ രോഗികളുമായി സമ്പര്‍ക്കത്തിലെത്തിയ കുഞ്ഞാണ് നിരീക്ഷണത്തിലുള്ളത്.

കൊച്ചിയില്‍ മൂന്ന് വയസ്സുകാരന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുഞ്ഞിനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Recommended Video

cmsvideo
six new virus cases confirmed in Kerala | Oneindia Malayalam,

പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാനുളള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇറ്റലിയില്‍ നിന്നെത്തിയവരും അവരുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരും സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. 7 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ആളുകള്‍ ആശങ്കയിലാണ്. പലയിടത്തും കടകള്‍ അടഞ്ഞ് കിടക്കുകയാണ്. ബസ് സര്‍വ്വീസുകളും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Coronavirus: Alert In Trivandrum Court; only Essential Cases Should be Considered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X