Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടുപഠിക്കണം ഈ തെലുങ്ക് താരത്തെ! കേരളത്തിനൊപ്പമുണ്ട് അല്ലു അര്‍ജുന്‍... 25 ലക്ഷവും മനസ്സും

തിരുവനന്തപുരം: ലോകം മുഴുവന്‍ കൊടിയ മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ പോലും സര്‍ക്കാരുകള്‍ക്ക് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതില്‍ സംഭാവനകള്‍ എത്തുന്നുണ്ട്. അതിനിടയിലാണ് ഒരു പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മലയാളി അല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരാളുടെ പേരായിരുന്നു അത്...

അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍

കേരളത്തിന് ഏറെ പ്രിയപ്പെട്ട ആളാണ് അല്ലു അര്‍ജുന്‍. തെലുങ്ക് സൂപ്പര്‍ താരത്തിന് കേരളത്തില്‍ അത്രയേറെ ആരാധകരും ഉണ്ട്.

കൊവിഡ് പ്രതിരോധത്തിനായി അല്ലു അര്‍ജുന്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നല്‍കിയത്. അതെന്തായാലും ഒരു ചെറിയ കാര്യമല്ല.

ഒപ്പമുണ്ടെന്ന്

ഒപ്പമുണ്ടെന്ന്

മുഖ്യമന്ത്രിയോട് സഹായ വാദ്ഗാനം നടത്തുക മാത്രമല്ല അദ്ദേഹം ചെയ്തത്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ട് എന്ന അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. കേരളത്തിനോട് പ്രത്യേക താത്പര്യം എടുത്താണ് അല്ലു അര്‍ജുന്‍ ഇങ്ങനെ ഒരു സഹായം നല്‍കിയത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

തെലുങ്ക് താരം

തെലുങ്ക് താരം

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ മുഴുവന്‍ ആരാധകരുണ്ട് ഇദ്ദേഹത്തിന്. എന്തായാവും കേരളത്തിന് മാത്രമല്ല അല്ലു അര്‍ജുന്റെ സഹായം. ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും അല്ലു അര്‍ജുന്‍ 50 ലക്ഷം രൂപ വീതം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരളത്തിലും താരം

കേരളത്തിലും താരം

കേരളത്തിലും വലിയ ആരാധക വൃന്ദമുള്ള താരമാണ് അല്ലു അര്‍ജുന്‍. കേരളത്തില്‍ മലയാള സിനിമകള്‍ നിലം തൊടാതെ പരാജയപ്പെട്ടിരുന്ന ഒരു കാലത്ത് അല്ലു അര്‍ജുന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ആദ്യം മൊഴിമാറ്റം നടത്താതെ ആയിരുന്നു സിനിമകള്‍ എത്തിയിരുന്നത് എങ്കില്‍ പിന്നീട് റിലീസ് ദിനത്തില്‍ തന്നെ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ലാലേട്ടൻ ഉണ്ടെടാ
    മോഹന്‍ലാലിന്റെ സംഭാവന

    മോഹന്‍ലാലിന്റെ സംഭാവന

    ഇത്തവണ കൊവിഡ് പ്രതിരോധത്തിനായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. സിനിമ മേഖലയില്‍ നിന്ന് മറ്റ് പലരും വലിയ തുകകള്‍ സംഭാവന ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+