കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്
എറണാകുളം: ജനങ്ങളിലാകെ ഭീതി പടര്‍ത്തി കൊണ്ട് ലോകമാനം കോവിഡ്19 (കൊറോണ) പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. എണ്‍പതോളം രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. മരിച്ചവരുടെ എണ്ണം 3383 ആയി. ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ (148) മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Recommended Video
ഇറാനില്‍ 107 പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 2900 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് ജനങ്ങള്‍ കൂട്ടം കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രാര്‍ഥനകളും ഒഴിവാക്കിയവയില്‍ പെടുന്നു. 38 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കര്‍ശനമായ ജാഗ്രതയാണ് തുടരുന്നത്. അതിനിടെ കേരളത്തില്‍ അമൃതാനന്ദമയി തന്റെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതും അവസാനിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങളിലേക്ക്..

ദര്‍ശനം നിര്‍ത്തി
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി തന്റെ ഭക്തര്‍ക്ക് നല്‍കിവരുന്ന ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അമൃതാനന്ദമയീ മഠം വ്യക്തമാക്കുന്നത്. വൈറസ് ബാധയ്ക്കെതിരെ രാജ്യത്ത് സ്വീകരിച്ച് വരുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അധികൃതര്‍ അറിയിക്കുന്നു.

ആലിംഗനം ചെയ്ത്
പ്രതിദിനം മൂവായിരത്തോളം പേര്‍ക്കായിരുന്നു കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമായീ പതിവായി ദര്‍ശനം നല് കാണാറുള്ളത്. ഭക്തരെ ആലിംഗനം ചെയ്ത് ചുംബിച്ച് കൊണ്ട് ദര്‍ശനം നല്‍കുന്നതാണ് അമൃതാനന്ദമയിയുടെ രീതി. നിരവധി വിദേശികളും ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി എത്താറുണ്ടായിരുന്നു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം
എന്നാല്‍ വിദേശികളടക്കം രാജ്യത്ത് നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥരീകരിച്ച സാഹചര്യത്തില്‍ ആളുകളെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദര്‍ശനം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.

വ്യസനസമേതം
ആരോഗ്യവകുപ്പില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം വ്യസനസമേതം അറിയിക്കുന്നതായി മഠം അധികൃതര്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം, ദൈനം ദിന ആരോഗ്യ പരിശോധനകള്‍, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ ആശ്രമത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്.

അനിശ്ചിതകാലത്തേക്ക്
സ്വദേശികളും വിദേശികളും അടക്കമുള്ള ഭക്തരെ മഠത്തിൽ കയറ്റേണ്ടതില്ല എന്നാണ് തീരുമാനമെന്നും മഠം നോട്ടീസിൽ പറയുന്നതായും ‘ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. പകല്‍ സമയത്തും രാത്രിസമയത്ത് വിലക്കുണ്ട്. തീരുമാനം അനിശ്ചിതകാലത്തേക്കാണെന്നും മഠം അധികൃതര്‍ വ്യക്തമാക്കുന്നു.

പരിശോധന
കഴിഞ്ഞ ബുധനാഴ്ച്ച വരെ മഠത്തിന് അകത്ത് പ്രവേശിക്കുന്നതിന് ഭക്തര്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പ് ആശ്രമ അധികൃതരെ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ ശാശീരിക സമ്പര്‍ക്കം ഒഴിവാക്കണമെന്ന് അമൃതാനന്ദമയിക്കും മറ്റ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്
ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറുമെന്ന് കരുതാമെന്നും അമൃതാനന്ദമയി മഠം പുറത്തിറക്കിയ കുറിപ്പില്‍ വിശദമാക്കുന്നു. എല്ലാദിവസം രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കുന്ന ദര്‍ശനം പലപ്പോഴും അര്‍ദ്ധരാത്രി വരെ നീണ്ട് നില്ക്കാറുണ്ടായിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications