കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്

Google Oneindia Malayalam News

എറണാകുളം: ജനങ്ങളിലാകെ ഭീതി പടര്‍ത്തി കൊണ്ട് ലോകമാനം കോവിഡ്19 (കൊറോണ) പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. എണ്‍പതോളം രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. മരിച്ചവരുടെ എണ്ണം 3383 ആയി. ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ (148) മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
Corona virus: Amritanandamayi Stops Darshan at Kerala ashram | Oneindia Malayalam

ഇറാനില്‍ 107 പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 2900 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് ജനങ്ങള്‍ കൂട്ടം കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രാര്‍ഥനകളും ഒഴിവാക്കിയവയില്‍ പെടുന്നു. 38 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കര്‍ശനമായ ജാഗ്രതയാണ് തുടരുന്നത്. അതിനിടെ കേരളത്തില്‍ അമൃതാനന്ദമയി തന്‍റെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതും അവസാനിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങളിലേക്ക്..

ദര്‍ശനം നിര്‍ത്തി

ദര്‍ശനം നിര്‍ത്തി

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി തന്‍റെ ഭക്തര്‍ക്ക് നല്‍കിവരുന്ന ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അമൃതാനന്ദമയീ മഠം വ്യക്തമാക്കുന്നത്. വൈറസ് ബാധയ്ക്കെതിരെ രാജ്യത്ത് സ്വീകരിച്ച് വരുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അധികൃതര്‍ അറിയിക്കുന്നു.

ആലിംഗനം ചെയ്ത്

ആലിംഗനം ചെയ്ത്

പ്രതിദിനം മൂവായിരത്തോളം പേര്‍ക്കായിരുന്നു കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമായീ പതിവായി ദര്‍ശനം നല് കാണാറുള്ളത്. ഭക്തരെ ആലിംഗനം ചെയ്ത് ചുംബിച്ച് കൊണ്ട് ദര്‍ശനം നല്‍കുന്നതാണ് അമൃതാനന്ദമയിയുടെ രീതി. നിരവധി വിദേശികളും ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി എത്താറുണ്ടായിരുന്നു.

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം

എന്നാല്‍ വിദേശികളടക്കം രാജ്യത്ത് നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥരീകരിച്ച സാഹചര്യത്തില്‍ ആളുകളെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദര്‍ശനം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.

വ്യസനസമേതം

വ്യസനസമേതം

ആരോഗ്യവകുപ്പില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം വ്യസനസമേതം അറിയിക്കുന്നതായി മഠം അധികൃതര്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണം, ദൈനം ദിന ആരോഗ്യ പരിശോധനകള്‍, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ ആശ്രമത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്.

അനിശ്ചിതകാലത്തേക്ക്

അനിശ്ചിതകാലത്തേക്ക്

സ്വദേശികളും വിദേശികളും അടക്കമുള്ള ഭക്തരെ മഠത്തിൽ കയറ്റേണ്ടതില്ല എന്നാണ്​ തീരുമാനമെന്നും മഠം നോട്ടീസിൽ പറയുന്നതായും ‘ദി ഹിന്ദു' റിപ്പോർട്ട്​ ​ചെയ്യുന്നു. പകല്‍ സമയത്തും രാത്രിസമയത്ത് വിലക്കുണ്ട്. തീരുമാനം അനിശ്ചിതകാലത്തേക്കാണെന്നും മഠം അധികൃതര്‍ വ്യക്തമാക്കുന്നു.

പരിശോധന

പരിശോധന

കഴിഞ്ഞ ബുധനാഴ്ച്ച വരെ മഠത്തിന് അകത്ത് പ്രവേശിക്കുന്നതിന് ഭക്തര്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പ് ആശ്രമ അധികൃതരെ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ ശാശീരിക സമ്പര്‍ക്കം ഒഴിവാക്കണമെന്ന് അമൃതാനന്ദമയിക്കും മറ്റ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്

ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറുമെന്ന് കരുതാമെന്നും അമൃതാനന്ദമയി മഠം പുറത്തിറക്കിയ കുറിപ്പില്‍ വിശദമാക്കുന്നു. എല്ലാദിവസം രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കുന്ന ദര്‍ശനം പലപ്പോഴും അര്‍ദ്ധരാത്രി വരെ നീണ്ട് നില്‍ക്കാറുണ്ടായിരുന്നു.

ഹരിദാസിനെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി; ചികിത്സാ സഹായം ഏറ്റെടുത്തു, യാത്ര ചിലവകളും വഹിക്കുംഹരിദാസിനെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി; ചികിത്സാ സഹായം ഏറ്റെടുത്തു, യാത്ര ചിലവകളും വഹിക്കും

നാടക വണ്ടി വിവാദത്തില്‍ ട്വിസ്റ്റ്; 24000 പിഴയല്ല അളവാണ്, കണക്കുകള്‍ വ്യക്തമാക്കി അധിക‍ൃതര്‍നാടക വണ്ടി വിവാദത്തില്‍ ട്വിസ്റ്റ്; 24000 പിഴയല്ല അളവാണ്, കണക്കുകള്‍ വ്യക്തമാക്കി അധിക‍ൃതര്‍

English summary
Coronavirus: Amritanandamayi stops darshan at Kerala ashram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X