കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: വർക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ്, ചാനലുകളില്‍ ആദ്യം

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധയുടെ പശ്ചാതലത്തില്‍ നിയന്ത്രണങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിർച്വൽ ന്യൂസ് റൂമുകൾ സെറ്റ് ചെയ്തും വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയുമായിരിക്കും ഇന്ന് മുതൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രവർത്തനമെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഒഴികെ മറ്റെല്ലാ ന്യൂസ് ഓപ്പറേഷനുകളിലും ഓഫീസുകളിൽ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരെ കുറച്ചിട്ടുണ്ട്. ഇവർ വീടുകളിലിരുന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും ജോലി ചെയ്യുക.

കൊച്ചിയിലെ കൊറോണ വൈറസ് രോഗിക്ക് എച്ച് ഐവി മരുന്ന് ഉപയോഗച്ച് ചികിത്സ നല്‍കികൊച്ചിയിലെ കൊറോണ വൈറസ് രോഗിക്ക് എച്ച് ഐവി മരുന്ന് ഉപയോഗച്ച് ചികിത്സ നല്‍കി

വാര്‍ത്താ വിഭാഗത്തെ മൂന്നായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ സാധ്യമാക്കുന്നത്. സാധ്യമാക്കുന്നത്. ഒരു ടീം രണ്ട് ഷിഫ്റ്റിലായി ന്യൂസ് ഡെസ്കിൽ ജോലിയിലുണ്ടാകും. മറ്റൊരു ടീം വർക്ക് ഫ്രം ഹോം സംവിധാനം വഴി ഇവരെ ജോലിയിൽ സഹായിക്കും. മൂന്നാമത്തെ സംഘത്തിന് പൂർണമായി അവധി നൽകി റിസർവായി മാറ്റി നിർത്തിയിരിക്കുകയാണ്. അടുത്ത ഘട്ടത്തിൽ ടീമുകൾ പരസ്പരം മാറി ജോലിയെടുക്കും.

asian

Recommended Video

cmsvideo
കേന്ദ്ര ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം | Oneindia Malayalam

ന്യൂസ് ഡെസ്കിലടക്കം ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കൂടുന്നത് പരമാവധി ഒഴിവാക്കിയും പൊതു ഇടങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിന്നും കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐടി കന്പനികളടക്കം പ്രായോഗികമാക്കിയിട്ടുള്ള വർക്ക് ഫ്രം ഹോം സംവിധാനം ആദ്യമായാണ് ഒരു മുഴുവൻ സമയം ന്യൂസ് ചാനലിൽ നടപ്പാക്കുന്നതെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.

ഇറ്റലിയിൽ മരണം 3000 കടന്നു! ഒരു ദിവസം മരിച്ചത് 475 പേർ! അതിർത്തികളടച്ച് അമേരിക്കയും തുർക്കിയും!ഇറ്റലിയിൽ മരണം 3000 കടന്നു! ഒരു ദിവസം മരിച്ചത് 475 പേർ! അതിർത്തികളടച്ച് അമേരിക്കയും തുർക്കിയും!

English summary
Coronavirus: asianet news implements work from home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X