നിയമസഭാ സമ്മേളനം മാറ്റിവെച്ചു; പകരം പ്രത്യേക മന്ത്രിസഭാ യോഗം, പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കാന്‍ തീരുമാനമായത്. ഇതിന് പകരമായി 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കൊവിഡ് വ്യാപനത്തെ നേരിടാന്‍ സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ ഏര്‍പ്പെടുന്നത് അടക്കമുള്ള സുപ്രധാന നടപടികള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാവും.
ധനകാര്യ ബില്ല് പാസാക്കുന്നതിനായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്. നിയമസഭാ ചേരാനാവാത്ത സാഹചര്യത്തില്‍ ബില്ലി പാസാക്കിയെടുക്കുന്നതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് തീരുമാനം. അതേസമയം, നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന് അരോപിച്ച് പ്രതിപക്ഷം സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു.

Recommended Video
അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ കേരളത്തിലുണ്ടെന്ന് മന്ത്രിമാര്‍ അവകാശപ്പെട്ടു. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന പ്രായോഗികതയും വിശദമായി ചര്‍ച്ച ചെയ്യേണ്ടി വരുമെന്നും മന്ത്രിസഭാ അംഗങ്ങള്‍ പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ടോടെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നിയമഭാ സമ്മേളനം മാറ്റിവെച്ചതിലെ അതൃപ്തി പ്രതിപക്ഷം സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്മാക്കിയേക്കും.












Click it and Unblock the Notifications