കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബീവറേജസ് ഔട് ലെറ്റുകളും അടച്ചു പൂട്ടി സര്‍ക്കാര്‍; സംസ്ഥാനത്ത് ഇനി മദ്യം ലഭ്യമല്ല

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബീവറേജസ് ഓട്ടലറ്റുകളും പൂട്ടും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഔട്ടലറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നുവരെ അടച്ചിടണമെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുക്കുക്ക.

ഇന്ന് ഔട്ട്ലറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടെന്ന നിര്‍ദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിന് നല്‍കി. അദ്ദേഹം എല്ലാ മാനേജര്‍മാര്‍ക്കും ഈ നിര്‍ദേശം നല്‍ക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലേക്ക് ഡൗണിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ ബിവറേജസ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുന്നില്ല. ഇതിന് വിരുദ്ധമായി ഔട്ട്ലറ്റുകള്‍ തുറക്കുന്നത് വിവാദങ്ങള്‍ക്ക് പുറമെ ചട്ടലംഘനത്തിന് ഇടയാക്കാനും സാധ്യതയുണ്ട്. ഇതും കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് പോയത്.

 bevco

സ്വകാര്യ ബാര്‍ കൗണ്ടറുകള്‍ വഴി മാദ്യം വില്‍ക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് പുറമെ കേന്ദ്ര സര്‍ക്കാരും മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ ഉടനടി ഒരു തീരുമാനം എടുക്കുന്നതിലേക്ക് പോവേണ്ടെന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാരും എത്തിച്ചേരുകയായിരുന്നു.

ലോക്ക് ഡൗണിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബാറുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബീവറേജസ് കോര്‍പ്പറേഷനുകളില്‍ വില്‍ക്കുന്ന അതേ വിലയ്ക്ക് മദ്യം വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് ബാര്‍ ഉടമകള്‍ സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു. ഇതോടെ അടുത്ത രണ്ട് ദിവസത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമന്ന് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിക്കുകയും ചെയ്തിരുന്നു.

മലേറിയയുടെ മരുന്ന് ഫലം കാണുന്നു? ഹൈഡ്രോക്‌സിക്ലോറോക്വീന്റെ കയറ്റുമതി നിര്‍ത്തി കേന്ദ്രംമലേറിയയുടെ മരുന്ന് ഫലം കാണുന്നു? ഹൈഡ്രോക്‌സിക്ലോറോക്വീന്റെ കയറ്റുമതി നിര്‍ത്തി കേന്ദ്രം

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി 21 ദിവസം നീണ്ട് നില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ദേശീയ ലോക്ക് ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ബീവറേജസ് അടച്ച് പൂട്ടുന്നത് സംബന്ധിച്ചുള്ള കാര്യം ചര്‍ച്ച ചെയ്യും. കേരളത്തില്‍ പെട്ടെന്ന് മദ്യം നിരോധിച്ചാല്‍ ഉണ്ടാവുന്ന സാമൂഹിക പ്രത്യഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ബീവറേജസ് കോര്‍പ്പറേഷനുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചിരുന്നത്.

1 ദിവസം മിനിമം 100 രൂപ ഒരാൾക്ക്,അങ്ങനെ ഒന്നര ലക്ഷം കോടിയുടെ പാക്കേജെങ്കിലും.. സർക്കാരിനെതിരെ വിമർശനം1 ദിവസം മിനിമം 100 രൂപ ഒരാൾക്ക്,അങ്ങനെ ഒന്നര ലക്ഷം കോടിയുടെ പാക്കേജെങ്കിലും.. സർക്കാരിനെതിരെ വിമർശനം

English summary
coronavirus: bevco liquor shops closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X