Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്-19 പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീമ ഗ്രൂപ്പ് 2.02 കോടി രൂപ നല്‍കി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് ലോകം മുഴുവന്‍. ഈ പ്രതിരോധത്തില്‍ പങ്കാളിയാകാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ആകുംവിധം സംഭാവനകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീമ ഗ്രൂപ്പ് 2.02 കോടി രൂപയാണ് സംഭാവനയായി നല്‍കിയിട്ടുള്ളത്. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭീമ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

Bhima

ഈ സാഹചര്യത്തിലും തങ്ങളുടെ ജീവനക്കാര്‍ക്കും സ്വര്‍ണപ്പണിക്കാര്‍ക്കും ശമ്പളവും ദിവസ വേതനവും നല്‍കാന്‍ ആയി 3.50 കോടി രൂപ കൂടി ചെലവാക്കുന്നുണ്ട് എന്ന് ഭീമ ഗ്രൂപ്പ് അറിയിച്ചു. ഭീമ ഗ്രൂപ്പിന് വേണ്ടി ഡോ ബി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കാര്യം മുഖ്യമന്ത്രി തന്നെ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

    ലോകമെങ്ങും കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ലോകത്താകെ എട്ടര ലക്ഷത്തോളം പേര്‍ക്കാണ് രോം ബാധിച്ചത്. മരണം നാല്‍പത്തിരണ്ടായിരം കവിയുകയും ചെയ്തു. ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളത്- 1.88 ലക്ഷം പേര്‍. ഏറ്റവും അധികം മരണം രേഖപ്പെടുത്തിയിട്ടുള്ളത് ഇറ്റലിയില്‍ ആണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+