കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണ്‍ സ്വദേശിയെ വിമാനത്താവളത്തിലെത്തിച്ചത് ട്രാവല്‍ ഏജന്റ്; കര്‍ശന നടപടികളെന്ന് എംഎം മണി

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് ബാധിതനായ ബ്രിട്ടണ്‍ സ്വദേശിയും 19 അംഗ സംഘവും മൂന്നാറിലെ ഹോട്ടലില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഭവം ഗുരുതര വീഴ്ച്ചയെന്ന് വിലയിരുത്തല്‍. ഐസൊലേഷനില്‍ കഴിയുന്ന രോഗിയേയും സംഘത്തേയും ഹോട്ടലില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയത് സ്വകാര്യ വാഹനത്തിലാണെന്ന് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെയായിരുന്നു ബ്രിട്ടണില്‍ നിന്നെത്തിയ വിനോദ സഞ്ചാരിയും സംഘവും കൊച്ചി നെടുമ്പാശ്ശേരി വിമാനം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. മൂന്നാറില്‍ എത്തിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പച്ചതിനെ തുടര്‍ന്ന ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളടങ്ങുന്ന സംഘത്തെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കി കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ വിമാനത്തിലെ മറ്റ് യാത്രക്കാരേയും പുറത്തിറക്കി പരിശോധനക്ക് വിധേയമാക്കി. 270 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

സ്വകാര്യ വാഹനം

സ്വകാര്യ വാഹനം

ഐസൊലേഷനില്‍ കഴിയുന്ന രോഗിയേയും സംഘത്തേയും ഹോട്ടലില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ട് പോയത് സ്വകാര്യ വാഹനത്തിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ട്രാവല്‍ ഏജന്റ്് ഇതിന് സഹായം ചെയ്‌തെന്നും ഭരണകൂടം വിലയിരുത്തുന്നു. മൂന്നാര്‍ ടൗണില്‍ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ടി കൗണ്ടി ഹോട്ടലിലാണ് സംഘം താമസിച്ചിരുന്നത്. ആറാം തിയ്യതി കൊച്ചിയിലെത്തിയ സംഘം പത്തിനാണ് മൂന്നാറിലെത്തുന്നത്. ഇവര്‍ ടാറ്റാ ആശുപത്രിയില്‍ പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ച് സാമ്പിള്‍ ശേഖരിച്ച് ഹോട്ടലില്‍ തിരികെയെത്തിച്ച് വീണ്ടും ഐസൊലേഷനില്‍ വെക്കുകയായിരുന്നു.

ഹോട്ടല്‍ അധികൃതര്‍

ഹോട്ടല്‍ അധികൃതര്‍

വിദേശികള്‍ നാട്ടില്‍ പോകണമെന്ന് നിരന്തരം ബഹളം വെച്ചിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. പിന്നാലെ വിദേശിയും സംഘവും കൊച്ചിയിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇൗ വിവരം എന്തുകൊണ്ട് അധികൃതരെ അറിയിക്കാത്തതെന്ന് വ്യക്തമല്ല. രണ്ടാം പരിശോധന ഫലം പോസിറ്റീവായി വിദേശ സഞ്ചാരിയെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് സംഘം കടന്നു കളഞ്ഞത്.

 എം എം മണി

എം എം മണി

സംഭവത്തിന് പിന്നാലെ മൂന്നാറിലെ മുഴുവന്‍ റിസോര്‍ട്ടുകളിലേയും വിദേശ സഞ്ചാരികളുടെ ബുക്കിംഗ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. കൊറോണ ബാധയുമായി ബന്ധപ്പെട്ട് മൂന്നാറില്‍ നടന്ന അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎം മണ
മൂന്നാറില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഹോംസ്‌കള്‍ ഉണ്ടെന്നും അവയുടെ വിവരങ്ങള്‍ ശേഖരിച്ച് ഇവിടങ്ങളിലെത്തുന്നവരും താമസിക്കുന്നവരും ആരൊക്കെയാണെന്ന വിവരങ്ങള്‍ ശേഖരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി

വിദേശ സംഘം

വിദേശ സംഘം

ബ്രിട്ടണില്‍ നിന്നുള്ള ഈ വിനോദ സഞ്ചാരി മാര്‍ച്ച് 10 മുതലാണ് മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രാവിലെയാണ് ഇയാളടങ്ങുന്ന 19 പേരുടെ സംഘം അധികൃതരുടെ കണ്ണില്‍പ്പെടാതെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങുകയും ദുബായ് വഴിയുള്ള വിമാനത്തില്‍ കയറി മടങ്ങാനുമായിരുന്നു ശ്രമം.
അതിന് ശേഷമാണ് ഈ വിദേശിക്ക് കൊറോണ രോഗ ബാധയുണ്ടെന്ന പരിശോധന ഫലം ലഭിക്കുന്നത്. പിന്നാലെ ഇയാളടങ്ങുന്ന വിമാനത്തിലുള്ള സംഘത്തെ പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

വിദേശ സംഘത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത ശേഷമാണ് വിമാനത്തിലുള്ള ബാക്കിയുള്ള യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കാനുള്ള തീരുമാനം ഉണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തു നിന്നും എത്തുന്നവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലിയ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. ഇത് മറികടന്നാണ് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്.

വിമാനം പുറപ്പെട്ടു

വിമാനം പുറപ്പെട്ടു

യാത്രക്കാരെ പരിശോധിച്ച ശേഷം യാത്രക്കാരുമായി ദുബായിയിലേക്കുള്ള വിമാനം പുറപ്പെട്ടു. 270 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. സംഭവത്തിന് പിന്നാലെ വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

English summary
Coronavirus: Britain Foreigner Escape From Munnar Hotel With the Help Of a Travel agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X