Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് 19; ഇന്‍റര്‍നെറ്റ് ക്ഷമത 30 മുതൽ 40 ശതമാനം വരെ അടിയന്തരമായി വർദ്ധിപ്പിക്കുവാൻ കഴിയും: പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ക്ഷമതയുടെ 30 മുതൽ 40 ശതമാനം വരെ അടിയന്തര സാഹചര്യങ്ങളിൽ വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് ടെലികോം സേവനദാതാക്കൾ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലക്ട്രോണിക്സ് & വിവര സാങ്കേതികവിദ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, കേരള സർക്കിളിലെ വിവിധ ടെലികോം സേവന ദാതാക്കളും, കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഇന്‍റര്‍നെറ്റ് ക്ഷമത വര്‍ദ്ധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് തടസമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് & വിവര സാങ്കേതികവിദ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, കേരള സർക്കിളിലെ വിവിധ ടെലികോം സേവന ദാതാക്കളും, കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിനിധികളും ചർച്ച നടത്തി. നെറ്റ്‌വർക്ക് ക്ഷമതയുടെ 30 മുതൽ 40 ശതമാനം വരെ അടിയന്തര സാഹചര്യങ്ങളിൽ വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് ടെലികോം സേവനദാതാക്കൾ ഈ യോഗത്തിൽ സർക്കാരിനെ അറിയിച്ചു.

നിലവിലെ സാഹചര്യം നേരിടുവാൻ പൂർണമായും സജ്ജമാണെന്ന് ടെലികോം സേവനദാതാക്കൾ അറിയിച്ചു. കേരളത്തിലെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ ബഹുഭൂരിപക്ഷവും തദ്ദേശീയമായ സെർവറുകൾ വഴി തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്. മാത്രമല്ല അന്തർദേശീയ ഇന്റർനെറ്റ് ട്രാഫിക് മൊത്തം ഉപഭോഗത്തിന്റെ വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്.

 pinarayi

ഇന്റർനെറ്റ് ഉപഭോഗത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന കാരണം ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്ന ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പരാതികൾ ടെലികോം സേവന ദാതാക്കളുടെ പരാതി പരിഹാര നമ്പറിലോ കേരള സർക്കാർ കാൾസെന്റർ നമ്പരായ 155300 ത്തിലോ അറിയിക്കാവുന്നതാണ്. എന്നാൽ ഇത്തരം പരാതികളിൽ നിന്നും നിലവിലെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിലെ അപര്യാപ്തത മൂലമുള്ള പരാതികൾ കർശനമായും ഒഴിവാക്കേണ്ടതാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.ടി.വകുപ്പ് വിവിധ ടെലികോം സേവന ദാതാക്കളിൽ നിന്നും ദൈനംദിന റിപ്പോർട്ട് ആവശ്യപ്പെടും. ഇതു കിട്ടുന്ന മുറയ്ക്ക് ഈ റിപ്പോർട്ടുകൾ അവലോകനം ചെയ്ത് പെട്ടെന്നുണ്ടാകുന്ന ഉപഭോഗ വർദ്ധനവ് സേവനദാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+