കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 7607 പേരെന്ന് മുഖ്യമന്ത്രി, പുതിയ കേസുകളില്ല!! -

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസിന്റെ നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ഫലം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആശുപത്രിയില്‍ 106 പേരാണ് പേരാണ്. 7607 സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. 302 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശോധനകള്‍ക്കും പോലീസിനെ കൂടി ഉപയോഗിക്കാനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1

ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസും പരിശോധനകളില്‍ പങ്കാളിയാവും. വിമാനത്താവളങ്ങളില്‍ എസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനയ്ക്ക് ഉണ്ടാകും. റെയില്‍വേ സ്‌റ്റേഷനുകളിലും ചെക് പോസ്റ്റിലും ഡിവൈഎസ്പിമാരുടെയും നേതൃത്വത്തില്‍ പരിശോധന സംഘങ്ങള്‍ പ്രവര്‍ത്തിക്കും. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാര്‍പ്പിക്കാന്‍ സംവിധാനം ഒരുക്കും. അതേസമയം ഉത്സവങ്ങളും പ്രാര്‍ത്ഥന യോഗങ്ങളും നിയന്ത്രിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ നേരിട്ട് ഇടപെടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

്അതേസമയം രോഗത്തിന്റെ സാഹചര്യം ചിലര്‍ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആഹാരമെത്തിക്കുന്നതടക്കമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. അസുഖം സംശയിക്കുന്നവരെ പാര്‍പ്പിക്കാന്‍ വിമാനത്താവളത്തില്‍ കൊറോണ കെയര്‍ സെന്ററുകള്‍ തയ്യാറാക്കും. ആശുപത്രിയിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. അതിനുള്ള നടപടികളും തയ്യാറാക്കിയിട്ടുണ്ട്. ഇതരം സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പരിസര ശുചീകരണം അടക്കമുള്ള നടപടികള്‍ക്കും ജില്ല ഭരണകൂടങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി.

മാധ്യമങ്ങള്‍ ഈ അവസരത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ആശയക്കുഴപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അതിന് പിന്നാലെ മാധ്യമങ്ങള്‍ പോയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് പരോക്ഷമായിട്ടുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രി നല്‍കിയത്. അസുഖബാധിതരുടെ വീട്ടിലോ, ഐസൊലേഷനിലുള്ളവരെയോ മാധ്യമപ്രവര്‍ത്തകര്‍ പോകരുതെന്നും, ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English summary
cm pinarayi vijayan says 7607 people in observation in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X