കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനെല്ലൂര്‍ ഉത്സവത്തിനെത്തി, ടിക് ടോക്കും സെല്‍ഫിയും, ബ്രിട്ടീഷ് പൗരന്റെ യാത്രാ വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തൃശൂര്‍: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് തൃശൂരിലെ വിവിധ ഇടങ്ങളില്‍ മാര്‍ച്ച് എട്ടിന് എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇയാള്‍ എട്ടിന് കുട്ടനെട്ടല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇവിടെ നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്തും. സ്ത്രീകള്‍ അടക്കമുള്ളവരുമായി ടിക് ടോക് വീഡിയോ വരെ എടുത്തു എന്നാണ് വിവരം. അതേദിവസം വൈകീട്ട് മൂന്നരയ്ക്ക് തൃശൂര്‍ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും ഇയാള്‍ അടങ്ങുന്ന സംഘമെത്തിയിരുന്നു. ഇവിടെ സുരക്ഷാ ജീവനക്കാരനുമായി ഇയാള്‍ സംസാരിക്കുകയും ചെയ്തു.

1

നാല് മണിക്ക് ശേഷമേ ക്ഷേത്ര തുറക്കൂ എന്നും വിദേശികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല എന്നും സുരക്ഷാ ജീവനക്കാര്‍ ഇയാളെ അറിയിച്ചത്. തുടര്‍ന്നാണ് കുട്ടനെല്ലൂര്‍ ഉത്സവം നടക്കുന്നുണ്ടെന്ന് ഇവര്‍ അറിയിച്ചത്. ഇതിന് ശേഷമാണ് വിദേശികള്‍ ക്ഷേത്രത്തിലേക്ക് പോയത്. അതേസമയം വന്‍ ജനാവലി ഉണ്ടാവാറുള്ള ഉത്സവാണ് കുട്ടനെല്ലൂരില്‍ നടക്കുന്നത്. ഇവിടെ എത്ര പേരിലേക്ക് രോഗം പടര്‍ന്നു എന്ന് കണ്ടെത്തുക ദുഷ്‌കരമായിരിക്കും. കുട്ടനെല്ലൂരില്‍ ഇയാള്‍ പലരുമായി അടുത്തിടപഴകിയിട്ടുണ്ട്. ഇതിന്റെ വീഡിയോ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്. വിദേശി ഉത്സവത്തിനെത്തിയതിന്റെ കൗതുകത്തില്‍ നാട്ടുകാരില്‍ പലരും ഇയാള്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു.

അതേസമയം ബ്രിട്ടീഷ് പൗരന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊച്ചിയിലുണ്ടായിരുന്ന സമയത്ത് ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മുഴുവനായും ഇന്ന് പുറത്തുവിട്ടേക്കും. ആറാം തീയ്യതിയാണ് ബ്രിട്ടീഷ് പൗരന്‍ അടങ്ങുന്ന സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചി ഐലന്‍ഡിലെ ഹോട്ടലില്‍ രണ്ട് ദിവസം താമസിച്ചിരുന്നു. എട്ടാം തീയതി തൃശൂരിലേക്ക് പോകുന്നതിന് മുമ്പ് എവിടെയെല്ലാം സന്ദര്‍ശനം നടത്തിയെന്നുള്ള വിവരങ്ങളാണ് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരിലൊരാള്‍ ചികിത്സയിലുള്ള ആളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ആറംഗ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. നിലവില്‍ സംഘത്തിലുണ്ടായിരുന്ന 17 പേരും നെടുമ്പാശ്ശേരിയിലുള്ള ഹോട്ടലില്‍ നിരീക്ഷണത്തിലാണ്. ഇവരെ എത്തിച്ച വാഹനത്തിലെ രണ്ട് ജീവനക്കാരെയും ടൂര്‍ ഗൈഡിനെയും നിരീക്ഷിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ ജീവനക്കാരോട് നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ശ്രീചിത്ര ആശുപത്രി കടുത്ത ജാഗ്രതയിലാണ്. ഇവിടെ 30 ഡോക്ടര്‍മാര്‍ കൊറോണ നിരീക്ഷണത്തിലാണ്. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍മാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

English summary
coronavirus confirmed british citizen attend kuttanellor festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X