Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ, രണ്ട് പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. അതില്‍ രണ്ട് പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചതോടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ സഹോദരും മാതാവിനുമാണ് ഇന്ന് രോഗം ബാധിച്ചത്.

corona

മാര്‍ച്ച് 18ന് ദുബായില്‍ നിന്നും വന്ന 39കാരനും 59 വയസുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ല. ഇവരുടെ കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ഇവരില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക് .കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, കെ.കെ. അനീഷ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലുള്ള ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+