കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിൽ കൊറോണ ബാധിച്ചത് കോൺഗ്രസ് നേതാവിന്: അടുത്തിടെ സന്ദർശിച്ചത് മൂന്ന് ജില്ലകൾ,

Google Oneindia Malayalam News

തിരുവനന്തപുരം: വ്യാഴാഴ്ച കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് നേതാവും. കാസർഗോഡ്, പാലക്കാട്, എറണാകുളും, തിരുവനന്തപുരം എന്നീ ജില്ലകളും ഇദ്ദേഹം കുറച്ച് ദിവസങ്ങൾക്കിടെ സന്ദർശിച്ചിരുന്നു. ഇടുക്കിയിൽ കൊറോണ ബാധിച്ച തദ്ദേശീയനാണ് കോൺഗ്രസ് നേതാവ്. കേരളത്തിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച ബ്രിട്ടീഷ് പൌരന് പുറമേ ദുബായിൽ നിന്ന് മടങ്ങിയെത്തിയ തൊടുപുഴ സ്വദേശിക്കുമാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. അതേ സമയം രോഗം സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് മുതിർന്ന കോൺഗ്രസ് നേതാവിനൊപ്പം മന്ത്രിമാരെ കണ്ടെന്നും നിയമസഭയിൽ എത്തിയെന്നമുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.

കൊറോണ ബോധവല്‍ക്കരണത്തിന് മമത തന്നെ മുന്നിട്ടിറങ്ങി; സാമൂഹ്യ അകലം പാലിക്കേണ്ടതിങ്ങനെകൊറോണ ബോധവല്‍ക്കരണത്തിന് മമത തന്നെ മുന്നിട്ടിറങ്ങി; സാമൂഹ്യ അകലം പാലിക്കേണ്ടതിങ്ങനെ

സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം 19 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 138 ലെത്തിയിരുന്നു. കണ്ണൂരിൽ ഒമ്പത് പേർക്കും, മലപ്പുറം മൂന്ന് പേർക്കും, തൃശൂരിൽ രണ്ട് പേർക്കും, ഇടുക്കിയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 126 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 1,20,003 ആളുകളാണ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. ഇതിൽ 1,01402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 136 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദദമായ അഞ്ച് പേർ ആശുപത്രി വിട്ടിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ കുട്ടിയുൾപ്പെടെയുള്ള ഒരു കുടുംബവും രണ്ട് ബ്രിട്ടീഷ് പൌരന്മാരുമാണ് ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു ഇവർ.

coran-093-

വയനാട്ടിൽ ആദ്യത്തെ കേസും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ കുഞ്ഞോം സ്വദേശിക്കാണ് വയനാട്ടിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 45കാരനായ ഇയാൾ മാർച്ച് 21നാണ് വയനാട്ടിൽ തിരിച്ചെത്തിയത്. അന്ന് മുതൽ തന്നെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച ഇയാളുടെ പ്രൈമറി കോണ്ടാക്ടിൽ മൂന്ന് പേരാണുള്ളത്. മലപ്പുറം ജില്ലയിൽ മൂന്ന് പേർക്കും വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുന്ന തിരൂർ സ്വദേശിയാണ്. ഇവർക്ക് പുറമേ തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്ന മലപ്പുറം സ്വദേശികളുമാണ്. ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് നേതാവിനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
Coronavirus: Congress leaders tests positive in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X