Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 12 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3),

corona virus

തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂര്‍ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 661 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപിക്കുമ്പോഴും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടെന്നാണ് തീരുമാനം. ഇന്നത്തെ സര്‍വ്വ കക്ഷി യോഗത്തിലാണ് തീരുമാനം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാഴ്ച്ചകൂടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍വ്വ കക്ഷിയോഗത്തില്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+