കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരത്തിലിറങ്ങാതെ സ്വകാര്യ ബസുകള്‍; ജിഫോം നല്‍കി സര്‍വ്വീസുകള്‍ നിര്‍ത്തി; യാത്രാ അനിശ്ചിതത്വം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ല.ഒന്‍പതിനായിരം ബസുകളാണ് ഇനി നിരത്തിലിറങ്ങുന്നില്ലെന്ന് കാട്ടി സര്‍ക്കാരിന് ജിഫോം നല്‍കിയിരിക്കുന്നത്. വളരെ കുറച്ച് ബസുകള്‍ മാത്രം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതേ പ്രതിസന്ധി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ അതും നിലക്കും.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ് വലിയ തിരിച്ചടി. ഒപ്പം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടം തുടരുകയാണ്.

corona

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഈ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചത്.

കൊവിഡ് പ്രതിസന്ധി അവസാനിക്കുവരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടക്കുക, ഡിസബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളെല്ലാം ബസുടമകള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.

അതേസമയം ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നറിയിച്ചിരിന്നെങ്കിലും കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. കണ്ടെയ്‌നന്‍മെന്റ് സോണുകള്‍ ഒഴിവാക്കി സര്‍വ്വീസ് ആരംഭിക്കാനായിരുന്നു തീരുമാനം.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ആശങ്കസംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ആശങ്ക

ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; യുവാവിന്റെ തലക്ക് ചുറ്റികകൊണ്ട് അടിച്ചു; മര്‍ദനംഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; യുവാവിന്റെ തലക്ക് ചുറ്റികകൊണ്ട് അടിച്ചു; മര്‍ദനം

 ചൈനക്കെതിരെ നീക്കം കടുപ്പിച്ച് അമേരിക്ക; ടിക് ടോക് നിരോധിക്കും; ആവര്‍ത്തിച്ച് ട്രംപ് ചൈനക്കെതിരെ നീക്കം കടുപ്പിച്ച് അമേരിക്ക; ടിക് ടോക് നിരോധിക്കും; ആവര്‍ത്തിച്ച് ട്രംപ്

English summary
coronavirus crisis: private buses stop their services from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X