ഇന്ത്യക്ക് വീണ്ടും യാത്രാ വിലക്കുമായി സൗദി: സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍
റിയാദ്: ഇന്ത്യക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് ഇന്ത്യയ്ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ യെമൻ, ഇന്തോനേഷ്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്കാണ് സ്വന്തം പൗരന്മാർക്ക് സൌദി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഡയറക്ടറേറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ ചോദിച്ച അന്വേഷണത്തിന് മറുപടിയായിട്ടായിരുന്നു സൗദി അധികൃതർ രാജ്യങ്ങളുടെ പേരുകള്‍ വ്യക്തമാക്കിയത്. ഇന്ത്യ, ഇന്തോനേഷ്യ, ലബനൻ, തുർക്കി, യെമൻ, സിറിയ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളാണ് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലുള്ളത്.

ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇന്തഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും സൌദി നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുകയായിരുന്നു. അതേസമയം ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ പുതിയ കേസുകള്‍ വലിയ തോതില്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ഇത്തരമൊരു നീക്കം ഉണ്ടായെന്നത് സംബന്ധിച്ച് വ്യക്തതയില്ല.












Click it and Unblock the Notifications