കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ഇംഗണ്ടില്‍ 24 മണിക്കൂറിനുള്ളില്‍ 11 മരണം, ദേശീയ അവധി പ്രഖ്യാപിച്ച് ഫ്രാന്‍സും സ്പെയിനും

Google Oneindia Malayalam News

ലണ്ടന്‍: 140 ലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധയില്‍ മരണം 5819 ആയി. 156098 പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ മാത്രം മൂവായിരത്തിലേറെ പേര്‍ മരിച്ചു. ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണെങ്കിലും യൂറോപ്പിനെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്നത്. ഇറ്റലിയില്‍ മാത്രം മരണം 1266 കടന്നു. 17660 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെല്ലാം തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്പെയിനിലും ഫ്രാന്‍സിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 5232 പേര്‍ക്ക് വൈറസ് ബാധയേറ്റ സ്പെയ്നില്‍ മരിച്ചവരുടെ എണ്ണം 133 ആണ്. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം നൂറ് കഴിഞ്ഞതിന് പിന്നാലെ സ്പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

corona

ശനിയാഴ്ച മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വന്നതായാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു. കൂടുതല്‍ പരിശോധന ഫലങ്ങള്‍ വരുന്നതോടെ അടുത്തയഴ്ച ആകുമ്പോഴേക്കും വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നേക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിലാണ് ബ്രിട്ടണില്‍ 11 പേര്‍ മരിച്ചത്. 798 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയർലണ്ടിലേക്കും കൂടി യാത്രവിലക്ക് നീട്ടി. നേരത്തെ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ നിന്നും ബ്രിട്ടണേയും അയര്‍ലണ്ടിനേയും അമേരിക്ക ഒഴിവാക്കിയിരുന്നു. 3661 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഫ്രാന്‍സില്‍ 79 പേരും 3675 പേര്‍ക്ക് സ്ഥിരീകരിച്ച ജര്‍മ്മനിയില്‍ 8 പേരും മരിച്ചിട്ടുണ്ട്.

കുട്ടനാട് നിലനിര്‍ത്താനുറച്ച് എന്‍സിപി; തോസ് കെ തോമസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുംകുട്ടനാട് നിലനിര്‍ത്താനുറച്ച് എന്‍സിപി; തോസ് കെ തോമസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വരുമ്പോള്‍ ചൈന കഴിഞ്ഞ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറാനിലാണ് (514). രാജ്യത്ത് 11364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 3529 പേരും സുഖം പ്രാപിച്ചു. ദക്ഷിണകൊറിയയില്‍ 72 പേരും ജപ്പാനില്‍ 21 പേരും വൈറസ് ബാധമൂലം മരണപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ 50 മരണങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. 2329 അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്.

15 വര്‍ഷത്തെ പിണക്കം മറന്ന് കോണ്‍ഗ്രസ്; അസമില്‍ എഐയുഡിഎഫുമായി കൈകൊര്‍ത്തു, ബിജെപിയെ പരാജയപ്പെടുത്തും15 വര്‍ഷത്തെ പിണക്കം മറന്ന് കോണ്‍ഗ്രസ്; അസമില്‍ എഐയുഡിഎഫുമായി കൈകൊര്‍ത്തു, ബിജെപിയെ പരാജയപ്പെടുത്തും

English summary
coronavirus death toll crosses 5819 globally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X