കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്കുള്ള ആഭ്യന്തര യാത്രികർക്കുള്ള നിർദേശങ്ങൾ: രജിസ്ട്രേഷൻ മുതൽ ക്വാറന്റൈൻ വരെ അറിയേണ്ടത്

Google Oneindia Malayalam News

എറണാകുളം: കൊറോണ വൈറസ് വ്യാപനത്തോടെ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയത്. ജോലി ആവശ്യത്തിനും വിദ്യാഭ്യാസത്തിനും എന്നിങ്ങനെ പലതരത്തിലുള്ള ആവശ്യങ്ങളുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരാണ് ഇളവുകൾ ലഭിക്കുന്നതോടെ മടങ്ങിയെത്തുന്നത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളെല്ലാം തന്നെ കൊറോണ വൈറസ് വ്യാപന ഭീഷണിയിലിരിക്കെ കേരളത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെയും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഉത്തരവാദിത്തമാണ്. ഇതിനായാണ് സർക്കാർ വീണ്ടും മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.

ഇടുക്കിയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗമുക്തിയില്ല; ജില്ലയില്‍ 35 പേര്‍ ചികിത്സയില്‍ഇടുക്കിയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗമുക്തിയില്ല; ജില്ലയില്‍ 35 പേര്‍ ചികിത്സയില്‍

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരിൽ പലരും ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർ കൃത്യമായി ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ അധികൃതരുടെ ശ്രദ്ധ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര യാത്രികർക്കുള്ള നിർദേശങ്ങൾ പരിശോധിക്കാം.

രജിസ്ട്രേഷൻ എങ്ങനെ?

രജിസ്ട്രേഷൻ എങ്ങനെ?

യാത്രക്ക് മുൻപ് നിർബന്ധമായും കൊവിഡ് 19 ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ഓൺലൈൻ - സത്യവാങ്ങ്മൂലം സമർപ്പിക്കുക. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാവശ്യമായ സൗകര്യമുണ്ടെങ്കിൽ ഇക്കാര്യം സ്വയം സാക്ഷ്യപ്പെടുത്തുക.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കുകയും മറ്റു സൗകര്യങ്ങൾ ക്രമീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുകയാണെങ്കിൽ ആ വിവരവും ഓൺലൈനിൽ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam
 ക്വാറന്റൈൻ ലംഘനത്തിന് മുന്നറിയിപ്പ്

ക്വാറന്റൈൻ ലംഘനത്തിന് മുന്നറിയിപ്പ്

രജിസ്ട്രേഷനു വേണ്ടി ക്രമീകരിച്ച പേജിൽ ക്വാറന്റൈൻ ലംഘിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ രേഖപ്പെടുത്തുക.
ക്വാറന്റൈൻ ലംഘിച്ചാൽ ഉള്ള നിയമ നടപടികൾ അറിയിക്കുക. പകർച്ച വ്യാധി (ഭേദഗതി ) ഓർഡിനൻസ് വഴിയും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും.

 സൌകര്യമുണ്ടെന്ന് ഉറപ്പാക്കുക

സൌകര്യമുണ്ടെന്ന് ഉറപ്പാക്കുക


ജില്ലയിലെ കോവിഡ് -19 കൺട്രോൾ റൂം ഉദ്യോഗസ്ഥരാണ് സത്യവാങ്മൂലം പരിശോധിക്കുകയും
വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യമുണ്ടെങ്കിൽ ഇക്കാര്യം ഉറപ്പാക്കുകയും ചെയ്യേണ്ടത്.
റെസിഡൻഷ്യൽ ക്വാറന്റൈൻ സംവിധാനമാണ് ആവശ്യമെങ്കിൽ ഇക്കാര്യവും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യമായ സൗകര്യമില്ലെങ്കിൽ അത്തരക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ അല്ലെങ്കിൽ പെയ്ഡ് ക്വാറന്റീൻ സംവിധാനം കണ്ടെത്തേണ്ടത് അതാത് ഉദ്യോഗസ്ഥരാണ്. വീടുകളിൽ ക്വാറന്റീൻ ഒരുക്കാൻ സാധ്യമല്ല എന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയവർക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ ഒരുക്കുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്


മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ വീടുകളില്‍ എത്തിയ ശേഷം സത്യ വാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്നും ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയോ ക്വാറന്റിന്‍ കൃത്യമായി പാലിക്കാതിരിക്കുകയോ ചെയ്താല്‍ പോലീസില്‍ വിവരമറിയിക്കുകയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്യാം. വീടുകളിലാണ് ക്വാറന്റൈനിൽ കഴിയുന്നതെങ്കിൽ സുരക്ഷിതമായ ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുക. നിരീക്ഷണത്തില്‍ കഴിയുന്ന വീട്ടില്‍ ഗുരുതര രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകള്‍ ഉണ്ടെങ്കില്‍ അവരെ നിർബന്ധമായും ബോധവത്കരണം നടത്തുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

പോലീസ് പാലിക്കേണ്ട മുന്‍കരുതലുകള്‍

പോലീസ് പാലിക്കേണ്ട മുന്‍കരുതലുകള്‍


മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ക്വാറന്റൈനിൽ കഴിയുന്നവർ ക്വാറന്റൈൻ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നേരിട്ട് നിയമനടപടികളാണ് സ്വീകരിക്കുക. ക്വാറന്റീന്‍ ലംഘനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ പോലീസ് ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരവും പകര്‍ച്ച വ്യാധി(ഭേദഗതി) നിയമ പ്രകാരവും വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുക. പെയ്ഡ് ക്വാറന്റീന്‍ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സ്ഥലങ്ങളില്‍ എത്തുന്നവർ കൃത്യമായി ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പും പോലീസും റെവന്യു ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തുകയും വേണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്.

English summary
Coronavirus: Directions to domestic passengers to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X