• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസേനനെ 'എടുത്തുടുത്ത്' സംവിധായകൻ എംഎ നിഷാദ്!! പേരിന് മുന്നിൽ രാജയുണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന്

 • By Desk

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടില്‍ വന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരെ കേരളം വിളിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നല്ല- അതിഥി തൊഴിലാളികള്‍ എന്നാണ്. പക്ഷേ, ചില മലയാളികള്‍ക്ക് അത് ഇപ്പോഴും പിടികിട്ടിയിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് തൊഴിലെടുക്കുന്നവര്‍ അത്തരക്കാര്‍ക്ക് ക്രിമിനലുകളും രാജ്യദ്രോഹികളും വിദേശികളും ഒക്കെയാണ്.

അത്തരത്തില്‍ ഒന്നായിരുന്നു സംവിധായകന്‍ രാജസേനന്റെ പ്രതികരണം. അന്യ സംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്ന് പുറത്താക്കണം എന്ന് വരെ രാജസേനന്‍ പറഞ്ഞു. മുഖ്യമന്ത്രിയോടുള്ള അഭ്യര്‍ത്ഥന എന്ന മട്ടിലായിരുന്നു ഇത്.

എന്തായാലും ഈ ഫേസ്ബുക്ക് വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഇപ്പോള്‍ അതിലും നല്ലൊരു വിമര്‍ശനവുമായി രാജസേനനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ എംഎ നിഷാദ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കലക്കവെള്ളത്തിലെ മീൻപിടിത്തം

കലക്കവെള്ളത്തിലെ മീൻപിടിത്തം

കൊറോണകാലത്തെ മീൻ പിടുത്തം...

ലോക് ഡൌൺ തുടങ്ങി ഒരാഴ്ച്ച അടുക്കാറാവുമ്പോൾ,വീട്ട് വളപ്പിലെ കുളത്തിൽ നിന്ന് പിടിച്ചതാണിവനെ..

ഇന്ന് ചിലർ കലക്കവെളളത്തിൽ മീൻ പിടിക്കാനിറങ്ങിയത് പോലെയല്ലേ..

പറഞ്ഞ് വരുന്നത്,അതിഥി തൊഴിലാളികളേ ഈ നാട്ടിൽ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തൽപര കക്ഷികൾ,ഇറങ്ങിയിട്ടുണ്ട്..കുത്തിതിരുപ്പാണ് ലക്ഷ്യം..പിന്നെ ഒരു ഗുണമുണ്ട് ഈ കൂട്ടർ എവിടെ പരിപാടി അവതരിപ്പിച്ചാലും,അവസാനം ഗുദാ ഗവ .

പേരിന് മുന്നിൽ രാജയുണ്ടായിട്ട് കാര്യമില്ല

പേരിന് മുന്നിൽ രാജയുണ്ടായിട്ട് കാര്യമില്ല

പേരിന് മുമ്പിൽ രാജ യുണ്ടായിട്ടൊന്നും കാര്യമില്ല സഹോ..ഒരല്പം,സാമാന്യ ബോധം..(Common sense എന്ന് ആംഗലേയത്തിൽ പറയും) അതുണ്ടാവുന്നത് നല്ലതാ...

മറ്റ് സംസ്ഥാനങ്ങളിൽ ഒരുപാട് മലയാളി സഹോദരങ്ങൾ പണിയെടുത്ത് ജീവിക്കുന്നുണ്ട്..അവിടെയുളളവർ താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ ? അവരുടെ ഗതി എന്താകും ? ഓ അതൊക്കെ ആര് നോക്കുന്നു അല്ലേ ?

സഹവാസത്തിന്റെ പ്രശ്നം

കർണ്ണാടകം മണ്ണിട്ട് അതിർത്തി അടച്ചാൽ തീരുന്നതേയുളളൂ കേരളത്തിന്റ്റെ നമ്പർ വൺ പദവി എന്ന് പ്രചരിപ്പിക്കുന്ന നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം...അപ്പോൽ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട..സോ സിമ്പിൾ...

അപ്പോൾ എങ്ങനാ നമ്മൾ കൊറോണയേ തുരത്താൻ ഒന്നിച്ച് ഒരു സേനയായിട്ട് നീങ്ങുകയല്ലേ...

തൽകാലം പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും പറയുന്നത് കേട്ട്,നല്ല കുട്ടികളേ പോലെ നിൽക്കുന്നിടത്ത് നിൽക്കാം അല്ലേ...

NB

ക്രിമിനലുകൾ എവിടെ നിന്ന് വന്നാലും,ശ്രദ്ധിക്കാൻ കുറ്റമറ്റ ഒരു പോലീസ് സേന നമ്മുക്കുണ്ട്..ശ്രദ്ധയും കരുതലും സാധാരണ പൗരന്മാർക്കും വേണം..നമ്മുടെ നാട് സുരക്ഷിതമാകാൻ ജാഗ്രതയും വേണം..

പേരെടുത്ത് പറയാതെ

പേരെടുത്ത് പറയാതെ

രാജസേനന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനം. എന്നാൽ പേരിന് മുന്നിൽ 'രാജ' ഉണ്ടായിട്ട് കാര്യമില്ലെന്ന് പറഞ്ഞതോടെ ആരെയാണ് ലക്ഷ്യം വച്ചത് എന്ന് വ്യക്തമായി. രാജസേനന്റെ ബിജെപി അനുകൂല രാഷ്ട്രീയ നിലപാടിനേയും കണക്കിന് പരിഹസിക്കുന്നുണ്ട് എംഎ നിഷാദ്.

cmsvideo
  കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
  രാജസേനന്റെ പ്രശ്നം

  രാജസേനന്റെ പ്രശ്നം

  അന്യസംസ്ഥാന തൊഴിലാളികളെ പെട്ടെന്നാണ് ചാനലുകൾ അതിഥി തൊഴിലാളികൾ എന്ന് വിളിച്ച് തുടങ്ങിയത് എന്നാണ് രാജസേനന്റെ ഒരു ആരോപണം. എന്നാൽ കുറച്ച് കാലമായി കേരളം അവരെ വിളിക്കുന്നത് അങ്ങനെ തന്നെ ആണ്. വൃത്തിയില്ലായ്മ മുതൽ രാജ്യദ്രോഹ ഗൂഢാലോചന വരെ ഉന്നയിക്കുന്നുണ്ട് ഇവർക്കെതിരെ. ഇവരെ എത്രയും പെട്ടെന്ന് കേരളത്തിൽ നിന്ന് ഓടിക്കണം എന്നും കൂടി പറഞ്ഞിട്ടുണ്ട് രാജസേനൻ.

  English summary
  Coronavirus: Director MA Nishad criticises Rajasenan for his remarks against Migrant Labourers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X