കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടെന്ന് തോന്നണ്ട... ഓണ്‍ലൈനില്‍ കേരള പോലീസ് ഉണ്ട്! മെസഞ്ചറില്‍ 24 മണിക്കൂറും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം മുഴുവന്‍ ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആണ്. 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ മൊത്തത്തില്‍ എടുക്കുകയാണെങ്കില്‍, ഇത് അനിതര സാധാരണമായ ഒരു നടപടിയാണ്.

ആദ്യമായി ഇത്തരം ഒരു ലോക്ക് ഡൗണിനെ നേരിടുന്നതിന്റെ പ്രശ്‌നങ്ങള്‍ എല്ലായിടത്തും ഉണ്ട്. വ്യക്തികള്‍ വീടുകളില്‍ തന്നെ കഴിയണം എന്നാണ് നിര്‍ദ്ദേശം. ഇത്തരം ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയും പലര്‍ക്കും ഉണ്ടാകും.

Kerala Police Help

എന്നാല്‍ അങ്ങനെ ഒറ്റപ്പെട്ടു എന്ന് തോന്നിയാല്‍ വിഷമിക്കണ്ട. നിങ്ങള്‍ക്കൊപ്പം കേരള പോലീസ് ഉണ്ടാകും. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യവും ഫോണിലോ/കംപ്യൂട്ടറിലോ മെസഞ്ചര്‍ സംവിധാനവും ഉണ്ടോ എന്ന് മാത്രമാണ് ചോദ്യം. അങ്ങനെയെങ്കില്‍ 24 മണിക്കൂറും കേരള പോലീസിന്റെ സഹായം നിങ്ങള്‍ക്ക് ലഭിക്കും.

കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജും അതിന്റെ മെസഞ്ചര്‍ സംവിധാനവും ആണ് ഇതിനായി തയ്യാറായി ഇരിക്കുന്നത്. മെസഞ്ചറിലൂടെ സംശയങ്ങള്‍ ദുരീകരിക്കാം, ആശങ്കകളും ആശയങ്ങളും പങ്കുവയ്ക്കാം.. അത്യാവശ്യം തമാശയും പറയാം എന്നാണ് കേരള പോലീസ് തന്നെ പറയുന്നത്.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

ലോക്ക് ഡൗണിനെ എങ്ങനെ നേരിടണം എന്ന ആശങ്കയും ആശയക്കുഴപ്പവും ഒരുപാട് പേര്‍ക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായത് എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. പുറത്തിറങ്ങാമോ, എപ്പോഴൊക്കെ പുറത്തിറങ്ങാം, അവശ്യസാധനങ്ങള്‍ എങ്ങനെ വാങ്ങും തുടങ്ങിയവയൊക്കെ ആണ് ഇപ്പോഴും ആളുകള്‍ക്ക് സംശയമുള്ള കാര്യങ്ങള്‍.

English summary
Coronavirus: Don't be worried if alone in Lock Down, Kerala Police will be available on Facebook Messenger 24/7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X