കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്കെതിരെ വ്യാജ പ്രചാരണം; കോഴിക്കോട് യുവാവിനെതിരെ കേസെടുത്തു

Google Oneindia Malayalam News

കോഴിക്കോട്: കൊറോണ വൈറസിനെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കാക്കൂരിലാണ് സംഭവം. എലത്തൂര്‍ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാനത്ത് കൊറോണ വൈറസ് പകരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും സ്വീകരിച്ചുവരുന്നതിനിടയിലാണ് സോഷ്യമീഡിയ വഴിയുള്ള വ്യാജ പ്രചരണം.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ രണ്ട് കേസുകളും തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആരേയും ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍

രജിസ്റ്റര്‍ ചെയ്ത കേസുകള്‍

എറണാകുളം പൊലീസ് അസിസ്റ്റന്റ് കമമീഷണര്‍ കെ ലാല്‍ജിയിടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. രണ്ടാമത്തെ കേസ് ജേക്കബ് വടക്കാഞ്ചേരിക്കാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നും തന്നെയില്ലെന്നും സര്‍ക്കാര്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ചതിന് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിനാണ് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തത്.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് മൂന്നാമത്തെ കേസ്. എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്നം കുളം താലൂക്ക് ആശുപത്രി സുപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കേരള പൊലീസ്

കേരള പൊലീസ്

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലും സൈബര്‍ പൊലിസ് സ്റ്റേഷനുകള്‍ എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറേണയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ലോക്‌നാഥ് അറിയിച്ചിരുന്നു.

ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ്

കൊറോണ രോഗ ബാധ തടയുന്നതിനായി കര്‍ശന നടപടികളാണ് ആരോഗ്യവകുപ്പും സ്വീകരിക്കുന്നത്. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങള്‍ ഉണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാതെയോ, കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ വിവരം മറച്ചുവെച്ചാലോ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കൊറോണ വ്യാപകമായ രാജ്യങ്ങളില്‍ നിന്നും തിരിച്ച് എത്തിയ ശേഷം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് അടക്കം നിരുത്തരവാദപരമായി പെരുമാറുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസെടുക്കുക.

കൊറോണ

കൊറോണ

സംസ്ഥാനത്ത് ഇതുവരേയും ആറ് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയില്‍ നിന്നും എത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ജില്ലയില്‍ ആദ്യം കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ അടുത്ത് ഇടപഴകിയ മൂന്ന് ബന്ധുക്കള്‍ക്ക് കൂടി തുടര്‍ന്ന് വൈറസ് ബാധ കണ്ടെത്തി. കൊറോണ ബാധ രൂക്ഷമായ രാജ്യമാണ് ഇറ്റലി. ഇവിടെ നിന്നും അടുത്തിടെ കേരളത്തിലേക്ക് മടങ്ങി എത്തിയ മൂന്ന് പേര്‍ ഇക്കാര്യം ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ലോകവ്യാപകമായി കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കടന്നു. ചൈനയില്‍ മാത്രം ഇതുവരെ 3136 പേരാണ് മരണപ്പെട്ടത്. ചൈനയില്‍ നിന്നാണ് കൊറോണ ബാധയുടെ തുടക്കം. 100ലധികം രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Coronavirus Fake news Police Registered a Case Against A Native In Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X