കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന വിദേശി ദമ്പതിമാര്‍ കടന്നുകളഞ്ഞു.. തിരച്ചില്‍ ഊര്‍ജിതം

Google Oneindia Malayalam News

ആലപ്പുഴ: കൊറോണയില്‍ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതിമാര്‍ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇവര്‍ കടന്നുകളഞ്ഞത്. ബ്രിട്ടനില്‍ നിന്ന് എത്തിയവരാണ് ദമ്പതികള്‍. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്.

1

എക്‌സാണ്ടര്‍, എലിസ, എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇവര്‍ ആശുപത്രി അധികൃതരെയും പോലീസിനെയും വെട്ടിച്ചാണ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്. ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം പോലീസ് തിരച്ചില്‍ തുടരുകയാണ്.

്അതേസമയം സംസ്ഥാനത്ത് കൊറോണയില്‍ ഗുരുതര സാഹചര്യം തുടരുകയാണ്. പത്തനംതിട്ടയില്‍ 29 പേര്‍ ആശുപത്രിയില്‍ തുടരുകയാണ്. 1239 പേര്‍ വീടുകളിലാണ് ഉള്ളത്. 14ര പേര്‍ ആശുപത്രി വിട്ടു. 20 പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ രോഗം സംശയിക്കുന്നയാള്‍ക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനും പുറമേ യുകെയില്‍ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതാദ്യമായിട്ടാണ് കേരളത്തില്‍ ഒരു വിദേശക്ക് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 19 ആയി. അതേസമയം സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 5468 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം അഡ്മിറ്റായത് 69 പേരാണ്. 1715 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1132 ഫലങ്ങളും നെഗറ്റീവാണ്. ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന രോഗബാധയുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയില്‍ ഒമ്പത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കോവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഇറ്റാലിയന്‍ പൗരന്‍ തിരുവനന്തപുരത്താണ് ചികിത്സയില്‍ കഴിയുന്നത്. ഇയാള്‍ 14 ദിവസമായി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. അതേസമയം കര്‍ണാടകത്തില്‍ കല്‍ബുര്‍ഗിയിലെ മരണത്തോടെ അവിടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 തൃശ്ശൂര്‍ കൊവിഡ് ബാധിച്ച യുവാവ് പോയ വഴികള്‍ ഇങ്ങനെ, റൂട്ട് മാപ് പുറത്തുവിട്ടു,!! തൃശ്ശൂര്‍ കൊവിഡ് ബാധിച്ച യുവാവ് പോയ വഴികള്‍ ഇങ്ങനെ, റൂട്ട് മാപ് പുറത്തുവിട്ടു,!!

English summary
foreign couple escaped from alappuzha hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X