കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് തൃശൂര്‍ ചാവക്കാട് സ്വദേശി

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തൃശൂര്‍ ചാവക്കാട് സ്വദേശി ഖദീജക്കുട്ടി (73) യാണ് മരിച്ചത്. ചാവക്കാടി താലൂക്ക് ആശുപത്രിയില്‍വെച്ചായിരുന്നു മരണം. മുംബൈയിലായിരുന്നു ഇവര്‍ റോഡ് മാര്‍ഗ്ഗമാണ് കേരളത്തിലെത്തിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരപ്പെടുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചുവരുടെ എണ്ണം നാലായി. തൃശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്.

 coronavirus12

ഇന്നലെ മരണം സംഭവിച്ചെങ്കിലും ഇന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. മുബൈയില്‍ നിന്ന് കാറില്‍ പെരിന്തല്‍മണ്ണവരെയെത്തിയ ഖദീജകുട്ടിയെ അവിടെ നിന്നും ആംബുലന്‍സില്‍ ചാവക്കാട്ടെ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

ഇവരോടൊപ്പം വന്ന ബന്ധുക്കളായ മൂന്ന് പേര്‍ ഒറ്റപ്പാലത്തും ഇറങ്ങിയിരുന്നു. ഖദീജയുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പടെ ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 കോൺഗ്രസിന് തലവേദനയായി അതിഥി സിംഗ്, റായ്ബറേലി എംഎൽഎക്കെതിരെ പാർട്ടി നടപടി! കോൺഗ്രസിന് തലവേദനയായി അതിഥി സിംഗ്, റായ്ബറേലി എംഎൽഎക്കെതിരെ പാർട്ടി നടപടി!

 മാഹിയിലും മദ്യത്തിന് വില വര്‍ധിച്ചേക്കും; സര്‍ക്കാരിനും ലഫ്.ഗവര്‍ണ്ണര്‍ക്കും ഭിന്നസ്വരം മാഹിയിലും മദ്യത്തിന് വില വര്‍ധിച്ചേക്കും; സര്‍ക്കാരിനും ലഫ്.ഗവര്‍ണ്ണര്‍ക്കും ഭിന്നസ്വരം

English summary
coronavirus: fifth death from kerala reported from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X