Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ നാല് ജില്ലകള്‍ റെഡ് സോണില്‍; എട്ട് എണ്ണം ഓറഞ്ച് സോണിലും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പ്രകാരമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അതേസമയം ചില മേഖലകള്‍ക്ക് ലോക്ക്ഡൗണ്‍ ഇളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം ഇരുപത് വരെ സംസ്ഥാനത്തെ നിയന്ത്രങ്ങള്‍ കര്‍ശനമാക്കാനും അതിന് ശേഷം ഇളവ് അനുവദിക്കാനുമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

Recommended Video

cmsvideo
    Kerala Govt Marks 4 Districts In State As Red Zones | Oneindia Malayalam

    അതേസമയം കേന്ദ്രസര്‍ക്കാര്‍ കൊറോണ ബാധിത പ്രദേശങ്ങളെ മൂന്ന് സോണുകളാക്കി തിരിച്ചിരുന്നു.ഹോട്ട്‌സ്‌പോട്ടുകള്‍, നോണ്‍ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍, ഗ്രീന്‍ സോണുകള്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് ജില്ലകളെ തരം തിരിച്ചത്. ഒരു ജില്ലയിലേയും കൊറോണ വ്യാപനത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതിനെ പട്ടികപ്പെടുത്തിയത്.

    redzone

    എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പുറമേ സംസ്ഥാനത്തെ നാല് ജില്ലകള്‍ കൈാറോണ രോഗ ബാധയുടെ തീവ്രതയനുസരിച്ച് റെഡ് സോണാക്കി മാറ്റാനും മന്ത്രി സഭ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

    രോഗം വ്യാപനം കൂടുതലുള്ള നാല് ജില്ലകളില്‍ മാത്രം മതി റെഡ് സോണെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തല്‍. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുക.

    ഒപ്പം വയനാടും കോട്ടയവും ഗ്രീന്‍ സോണുകളിലും മറ്റ് എട്ട് ജില്ലകളും ഓറഞ്ച് സോണിലും ഉള്‍പ്പടും. ഈ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തി കൊണ്ട് പ്രഖ്യാപനം നടത്തും.

    കേന്ദ്രത്തിന്റെ തീരുമാന പ്രകാരം കേരളത്തിലെ ആറ് ജില്ലകളാണ് ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ചിരുന്നത്. കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണിവ. വയനാട് ജില്ലകളിലെ ചില മേഖലകളും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് സര്‍ക്കാര്‍ തിരുത്തല്‍ ആവശ്യപ്പെട്ടത്.

    കേരളത്തിലെ ആറ് ജില്ലകള്‍ നോണ്‍ഹോട്ട്‌സ് പോര്‍ട്ട് കേന്ദങ്ങളിലും ഉള്‍പ്പെടുത്തിയിരുന്നു. തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ആറ്് ജില്ലകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം കേരളത്തിലെ കോഴിക്കോട് ജില്ല ഇരുപട്ടികയിലും ഉള്‍പ്പെട്ടിരുന്നുമില്ല.

    ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിക്കാത്ത് ജില്ലകളാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രീന്‍സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 400 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 414 പേര്‍ മരണപ്പെടുകയും 12380 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+