Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് കര്‍ശനനിയന്ത്രണങ്ങള്‍; ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ രണ്ടാഴ്ചയും അടച്ചിടും

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച ആറുപേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവർത്തിക്കും. അവശ്യസർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    കാസര്‍കോട് കര്‍ശനനിയന്ത്രണങ്ങള്‍ | Oneindia Malayalam

    രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവർത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ല വിട്ടുപോകരുത്. കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവർ സന്നദ്ധരായിരിക്കണം.

    coronavirus

    മൃഗ ചികിത്സ മേഖലയിൽ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റ് സേവനങ്ങൾ അടുത്ത ഒരാഴ്ചത്തേയ്ക്കു നിർത്തി വെച്ചു. എല്ലാ വെറ്ററിനറി സബ് സെന്ററുകളുടെയും പ്രവർത്തനവും ഒരാഴ്ച്ചത്തേയ്ക്ക് നിർത്തിവച്ചിട്ടുണ്ട്. മൃഗാശുപത്രികളുടെ പ്രവർത്തന സമയം 10 മണി മുതൽ 1മണി വരെയായി ചുരുക്കിയതായും അധികൃതര്‍ അറിയിച്ചു.

    ഈ നിർദേശങ്ങൾ അനുസരിക്കാത്തവർ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം സെക്ഷൻ പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കും. 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം നടപടികൾക്ക് കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരമുണ്ട്. മാർച്ച് 21ന് വെളുപ്പിന് 12 മണിമുതൽ ഉത്തരവ് പ്രാബല്യത്തിലുണ്ട്.

    കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ ആറു പേർക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. ഇവരിൽ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ഇവരെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറിൽ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു . കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ടു പേർ 'ദുബൈയിൽ നിന്നുംവന്നരാണ്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+