• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണവൈറസ്: ഇറ്റാലിയില്‍ പൗരന്‍റെ സമ്പര്‍ക്കം 103 പേരുമായി, വര്‍ക്കലയില്‍ സ്ഥിതി ഗൗരവമെന്ന് വകുപ്പ്

തിരുവനന്തപുരം: ഇറ്റാലിയന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം വര്‍ക്കലയിലെ സ്ഥിതി ഗൗരവമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. വൈറസ് ബാധിതനായ ഇറ്റാലിയില്‍ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പം ഇടപെട്ട് മുപ്പത് പേരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം നാളെ അറിയാന്‍ കഴിയും. ഏറെ ബുദ്ധിമുട്ടി ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ പുറത്ത് വിടും.

2000 കോടി കാണാനില്ല: കഫേ കോഫി ഡേയുടെ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ കാണാതായി:റിപ്പോര്‍ട്ട്

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ വര്‍ക്കലിയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിദേശത്ത് നിന്നും വന്ന നിരവധി ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പ്രാദേശിക തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി 10 പേരടങ്ങുന്ന ഒരു വാളണ്ടിയല്‍ സമിത് വാര്‍ഡുകള്‍ തോറും രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തേക്ക് ഇറങ്ങുന്നത് സാഹചര്യം കൂടുതല്‍ വശളാക്കുന്നുവെന്നും യോഗം വിലയിരുത്തി.

'രജിത് കുമാറിന്‍റെ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ മുന്‍കൂര്‍ പ്രഖ്യാപിച്ചിട്ട്, കേസുകൊണ്ട് എന്ത് ഫലം'

കൊറോണ രോഗപ്പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി സംശയമുള്ളവരെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ജില്ലയില്‍ ആസൂത്രണം ചെയ്തുകഴിഞ്ഞതായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ 24 മണിക്കൂര്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടു കവാടങ്ങള്‍ക്കും അഭിമുഖമായി വരുന്ന ഒന്നും അഞ്ചും പ്ലാറ്റ്‌ഫോമുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി.

ജെ എന്‍ യുവിലെ റോഡിന് സവര്‍ക്കറുടെ പേര്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, നാണക്കേടെന്ന് ഐഷി ഘോഷ്

തിരുവനന്തപുരം അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി പ്രത്യേകം പരിശീലനം നല്‍കുകയും യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പ്രത്യേകം ഫോമുകള്‍ ലഭ്യമാക്കിയിട്ടുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ ആര്‍ക്കെങ്കിലും കൊറോണബാധയുണ്ടെങ്കില്‍ അവരുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുന്നതിനാണിത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് ടിബി സെല്‍ ട്രെയിനിംഗ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സ് കൊറോണ വൈറസിനാല്‍ മരിച്ചു , സത്യാവസ്ഥ എന്ത് ? മാധ്യമ വാര്‍ത്ത ഇങ്ങനെ

English summary
Coronavirus: high alert situation trivandrum varkkala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X