കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: മൂന്നാറിൽ അതീവ ജാഗ്രത, വിദേശ ബുക്കിംഗ് നിർത്തിവെച്ചു, നിലപാട് കടുപ്പിച്ച് സർക്കാർ..

Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നാറിൽ കർശന നിരീക്ഷണം സ്വീകരിക്കാൻ സർക്കാർ. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ബ്രിട്ടീഷ് പൌരൻ ഹോട്ടലലിൽ നിന്ന് രക്ഷപ്പെട്ട് വിമാനത്താവളം വഴി കടന്നുകളയാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് സർക്കാർ നീക്കം. എംഎം മണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയത്.

കൊറോണയുടെ പൊടിപോലും കാണില്ല, തടയാന്‍ 'മാന്ത്രിക കല്ല്'; ജനങ്ങളെ കബളിപ്പിച്ച ആള്‍ദൈവത്തിന് സംഭവിച്ചത്കൊറോണയുടെ പൊടിപോലും കാണില്ല, തടയാന്‍ 'മാന്ത്രിക കല്ല്'; ജനങ്ങളെ കബളിപ്പിച്ച ആള്‍ദൈവത്തിന് സംഭവിച്ചത്

കുടുതൽ പേർക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേരള- തമിഴ്നാട്, കേരള- കർണാടക അതിർത്തികളിൽ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിവരികയാണ്. ഇതിനിടെ തൃശ്ശൂരിൽ തൃശൂരിൽ മെഡിക്കൽ വിദ്യാർത്ഥിയെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. കർണാടകത്തിലെ കലബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയ വിദ്യാർത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. നേരിയ ലക്ഷണങ്ങൾ കണണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണത്തിലാക്കിയത്.

കളക്ടറോട് റിപ്പോർട്ട് തേടി

കളക്ടറോട് റിപ്പോർട്ട് തേടി

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 22ലെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പൌരൻ സഞ്ചരിച്ച റൂട്ട് മാപ്പും ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. ഒപ്പമുണ്ടായിരുന്ന 17 പേരെ ഒരു സ്വകാര്യ ഹോട്ടലിൽ പാർപ്പിച്ച് നിരീക്ഷിച്ച് വരികയാണ്. കൊറോണ ബാധയുള്ള വിദേശി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടുക്കി കളക്ടറോട് അടിയന്തര റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള- തമിഴ്നാട് അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിലുള്ളവരെ പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.

ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം

ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം


യോഗത്തിലെ തീരുമാനം അനുസരിച്ച് മൂന്നാറിലെ ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവിടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. ഹോംസ്റ്റേകൾ പരിശോധിച്ച് പട്ടിക തയ്യാറാക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം നിർദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും എതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലെ ആനച്ചാലിലും ചിന്നക്കലാലിലും രണ്ട് ദിവസനത്തിനകം അടിയന്തര യോഗം ചേരുകയും ചെയ്യും. മൂന്നാറിലേക്ക് എത്തുന്നവരെ വാഹനങ്ങളിൽ നിന്ന് ഇറക്കി പരിശോധിച്ച ശേഷം മാത്രമേ വിട്ടയ്ക്കൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

റിസോർട്ട് അടച്ചുപൂട്ടി..

റിസോർട്ട് അടച്ചുപൂട്ടി..


രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനും സംഘവും താമസിച്ചുവന്നിരുന്ന കെടിസിസിടി കൌണ്ടി എന്ന റിസോർട്ട് ഇതോടെ അടച്ചിട്ടിട്ടുണ്ട്. റിസോർട്ടിലുണ്ടായിരുന്ന വിദേശികളെ വിട്ടയച്ചത് കെടിഡിസിയെ ഉന്നതന്റെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് റിസോർട്ട് ജീവനക്കാരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കേരളത്തിലെത്തുന്ന വിദേശികൾക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മൂന്നാർ മേഖലയിൽ ഊർജ്ജിതമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനാണ് ധാരയായിട്ടുള്ളത്. ജീപ്പ് സവാരികൾ ഒഴിവാക്കാനും സർക്കാർ നിർദേശമുണ്ട്.

വിദേശികളുടെ സംരക്ഷണം ഉറപ്പാക്കും

വിദേശികളുടെ സംരക്ഷണം ഉറപ്പാക്കും


അതേസമയം നിലവിൽ മൂന്നാറിലുള്ള വിദേശികളുടെ സംരക്ഷം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനും സംഘവും സഞ്ചരിച്ച പ്രദേശങ്ങൾ കേന്ദ്രീകരിച്ച പരിശോധന നടത്തന്ന ഉദ്യോഗസ്ഥർ ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയയ്ക്കുകയും ചെയ്യും.

മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി

മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി

മൂന്നാറിലെ റിസോർട്ടിൽ നിന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിൽ കയറിയ ബ്രിട്ടീഷ് പൌരനെ ഞായറാഴ്ച തിരിച്ചിറക്കിയിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന 17 അംഗ സംഘവും നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ് പൌരനും ഇയാളുടെ ഭാര്യയും നിരീക്ഷണത്തിലാണ്. വിമാനത്തിലുണ്ടായിരുന്ന 270 പേരെ ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ദുബായിലേക്ക് പോകാൻ അനുവദിച്ചത്. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഇവർ പോയത്. എന്നാൽ ഇവരെ നിരീക്ഷണത്തിൽ വെക്കുമെന്നാണ് വിവരം. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചത്. വിദേശികളെ ശത്രുക്കളായി കാണേണ്ടതില്ലെന്നും വിമാനത്താവളത്തിലെത്തുന്നവരെ നിരീക്ഷിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

English summary
Coronavirus: Hotels in Munnar stops foriegn booking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X