കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്തും താരമായി കേരള പോലീസ്; ട്രോളുകളുമായി പുത്തന്‍ ബോധവത്കരണം, വ്യാജവാര്‍ത്തക്കെതിരെ നടപടി

Google Oneindia Malayalam News

തിരുവനന്തപുരം: കുറ്റാന്വേഷണ മികവിന്റെ കാര്യത്തില്‍ രാജ്യത്തെ ഏത് ഏജന്‍സികളോടും കിടപിടിക്കുന്നവരാണ് കേരള പോലീസ്. കൂടത്തായി കേസ് മുതലിങ്ങോട്ട് നോക്കിയാല്‍ അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. എന്നാല്‍ കേസ് അന്വേഷണം മാത്രമല്ല തങ്ങളുടെ പണിയെന്ന് കേരള പോലീസിന് കൃത്യമായി അറിയാം.

ഡിജിറ്റല്‍ രംഗത്ത്, കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിന്റെ ഇടപെടലുകള്‍ നേരത്തേ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധ നേടുകയാണ്.

Kerala Police

കൊറോണ വൈറസ് വ്യാപനത്തിനിടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് സൈബര്‍ പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വ്യാജപ്രചാരണം നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്, ഇതുവരെ. വ്യാജ വിവരങ്ങള്‍ പരത്തുന്നവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നും ഉണ്ട്.

ഇത് കൂടാതെ കൊറോണ ബാധവത്കരണത്തിലും നിസ്തുലമായ പങ്കാണ് കേരള പോലീസ് വഹിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പിനേയോ പോലീസിനേയോ അറിയിക്കണം എന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സന്ദേശം.

ഏറ്റവും അധികം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ട്രോളുകള്‍ക്കും ട്രോള്‍ വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയും ഉണ്ട്. ഈ സാധ്യതയും കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Kerala Police Troll

രാജമാണിക്യം സ്റ്റൈലില്‍ കേരള പോലീസ് പുറത്തിറക്കിയ ബോധവത്കരണ വീഡിയോ ഇപ്പോള്‍ തന്നെ വൈറല്‍ ആയിക്കഴിഞ്ഞു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ രജനികാന്തിനേയും വിജയിയേയും വരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കൊറോണ വൈറസ് ബോധവത്കരണത്തിനായുള്ള ഈ ട്രോള്‍ വീഡിയോ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ നിര്‍മിച്ചിരിക്കുന്നത്. പലസിനിമകളില്‍ നിന്നുള്ള ഇവരുടെ രംഗങ്ങള്‍ അവരുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്തുകൊണ്ടാണ് ഈ വീഡിയോ. കൊറോണയെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നാണ് തമാശ രൂപേണ അവതരിപ്പിച്ചിരിക്കുന്നത്.

പ്രേം നസീറിന്റെ ശബ്ദത്തില്‍ മറ്റൊരു ട്രോള്‍ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. സ്പര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചാണ് നര്‍മത്തില്‍ ചാലിച്ച് ഈ വീഡിയോ ജനങ്ങളോട് പറയുന്നത്.

എന്തായാലും രണ്ട് വീഡിയോകളും പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വൈറല്‍ ആയിമാറി. ഇത് കൂടാതെ ബോധവത്കരണ ട്രോളുകളും വ്യാജ വാര്‍ത്തകളെ കുറിച്ചുള്ള മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും എല്ലാം കേരള പോലീസ് സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്നുണ്ട്. ഇതിനെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഇവ ഷെയര്‍ ചെയ്യുന്നുമുണ്ട്.

Kerala Police Troll

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നത്. ട്രോളുകളിലൂടേയും ഉരുളയ്ക്കുപ്പേരി കണക്കുള്ള മറുപടികളിലൂടേയും കഴിഞ്ഞ കുറേ നാളുകളായി കേരള പോലീസിന്റെ ഈ സോഷ്യല്‍ മീഡിയ സെല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഫേസ്ബുക്കില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള പോലീസ് സേനയും കേരള പോലീസ് തന്നെയാണ്. 13 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട് കേരള പോലീസിന്. കൂടാതെ ടിക്-ടോക്, ഷെയര്‍ ചെറ്റ്, ട്വിറ്റര്‍, യുട്യൂബ് എന്നിവയിലായി 25 ലക്ഷത്തോളം ഫോളോവേഴ്‌സ് വേറേയും ഉണ്ട്.

English summary
Coronavirus Handling: How Kerala Police's Social Media Cell works, in a path breaking approach through Digital Innovations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X