കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയും 5 എംഎല്‍എമാരും; ഇടുക്കിയിലെ വൈറസ് ബാധിതന്‍റെ സമ്പര്‍ക്ക പട്ടികയില്‍ പ്രമുഖര്‍

Google Oneindia Malayalam News

തൊടുപുഴ: കേരളത്തില്‍ 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈകീട്ട് നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും തൃശൂര്‍ നിന്നുള്ള 2 വ്യക്തികള്‍ക്കും ഇടുക്കി, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ കേരളത്തില്‍ 137 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്ത് ചികിത്സയിലായിരുന്ന 3 കണ്ണൂര്‍ സ്വദേശികളേയും 2 വിദേശ പൗരന്‍മാരെയും ആണ് ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ 126 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവ് സംസ്ഥാനമൊട്ടാകെ സന്ദര്‍ശിച്ചത് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

ഇയാളുമായി സമ്പര്‍ക്ക് പുലര്‍ത്തിയവരില്‍ മന്ത്രിമാര്‍ മുതല്‍ എംഎല്‍എമാര്‍വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

 കോണ്‍ഗ്രസ് നേതാവിന്

കോണ്‍ഗ്രസ് നേതാവിന്

ചെറുതോണി സ്വദേശിയായ കോണ്‍ഗ്രസ് നേതാവിനാണ് ഇടുക്കിയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത്. നിയമസഭാ മന്ദിരത്തിലടക്കം എത്തിയ ഇയാള്‍ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്തിടപഴകിയെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഒരു മന്ത്രിയും മുന്‍മന്ത്രിമാരും 5 എംഎല്‍എമാരും ഉള്‍പ്പടെ ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 11 ന്

മാര്‍ച്ച് 11 ന്

മാര്‍ച്ച് 10 നാണ് ഇയാള്‍ ആലുവയില്‍ നിന്ന് മാവേലി എക്സ്പ്രസ് വഴി തിരുവനന്തപുരത്ത് എത്തുന്നത്. 11 ന് സംസ്ഥാനത്തെ മുതിര്‍ന്ന 2 കോണ്‍ഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎല്‍എമാരെയും വകുപ്പ് സെക്രട്ടറിമാരേയും സന്ദര്‍ശിച്ച നേതാവ് നിയസഭ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും എത്തിയിരുന്നു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

നിരീക്ഷണത്തില്‍ കഴിയണം

നിരീക്ഷണത്തില്‍ കഴിയണം

അടുത്തിടപഴകിയവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രി ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ ഇതുവരെ രണ്ടു പേർക്ക് രോഗം ബാധിച്ചു. നേരത്തെ മുന്നാർ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പൗരനു രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു.

സഞ്ചാരം

സഞ്ചാരം

ഇയാള്‍ പാലക്കാട്, ഷോളയൂർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ ,ആലുവ, മാവേലിക്കര എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയിൽ മാർച്ച് 13നും 20നും പോയിരുന്നുവെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഏറെ യാത്ര ചെയ്ത ഇദ്ദേഹത്തിന്‍റെ ശരിയായ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പനിയെത്തുടര്‍ന്ന് ഈ മാസം 13-ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയുന്നു. എന്നാല്‍ വിദേശത്തുനിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുമായോ ബന്ധമുള്ളതായി പറയാത്തതിനാൽ മരുന്നുനൽകി വിട്ടു.

എവിടുന്ന് പകര്‍ന്നു

എവിടുന്ന് പകര്‍ന്നു

പനി മാറാതിരുന്നതിനെത്തുടർന്ന് 23-ന് ജില്ലാആശുപത്രിയിൽ വീണ്ടുമെത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ വീട്ടീല്‍ നിരീക്ഷണിത്തലാക്കുകയും വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിക്കുകയായുമായിരുന്നു. ഇയാള്‍ക്ക് ആരില്‍ നിന്നാ​ രോഗം പകര്‍ന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ പങ്കെടുത്ത പാലക്കാട് ഷോളയൂരില്‍ നടന്ന ഏകാധ്യാപകരുടെ സമ്മേളനത്തില്‍ എത്തിയവരുടേയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

ലോക്ഡൗണ്‍ ലംഘിച്ചതിന്

ലോക്ഡൗണ്‍ ലംഘിച്ചതിന്

അതേസമയം, ലോക്ഡൗണ്‍ ലംഘിച്ചതിന് ജില്ലയില്‍ ഇന്ന് പോലീസ് 245 കേസെടുത്തു. 305 പേരെ പ്രതി ചേര്‍ത്തതായി ജില്ലാ പോലീസ് മേധാവി പി. കെ. മധു അറിയിച്ചു. തൊടുപുഴയിലാണ് കൂടുതല്‍ കേസുകളും പ്രതികളുമുണ്ടായിരിക്കുന്നത്. അനാവശ്യമായി നിരത്തിലിറക്കിയ 61 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ വാഹനങ്ങള്‍ ഇനി ലോക് ഡൗണ്‍ കാലാവധി തീരുന്ന ഏപ്രില്‍ 14 നു ശേഷമേ ഉടമയ്ക്കു തിരികെ നല്‍കൂ.

Recommended Video

cmsvideo
രോഗം മറച്ചുവെച്ചു നടന്ന പാലക്കാടുകാരനെതിരെ കേസെടുത്തു
പരിശോധന ശക്തമാക്കും

പരിശോധന ശക്തമാക്കും

പരിശോധന വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നു എസ് പി. അറിയിച്ചു. മതിയായ കാരണമില്ലാതെ ഒരു കാരണവശാലും ജനങ്ങള്‍ റോഡിലിറങ്ങാന്‍ അനുവദിക്കുകയില്ല. കവലകളിലും കടത്തിണ്ണകളിലും അനാവശ്യമായി ഇരിക്കാന്‍ പാടില്ല. കൂട്ടംകൂടിയുള്ള ഒരു പരിപാടിയും നടത്തരുത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 യുഎഇയിൽ രാത്രിയിൽ നിരോധനാജ്ഞ: നിയന്ത്രണം അണുനശീകരണത്തിന്, സമയക്രമീകരണം ഇങ്ങനെ.. യുഎഇയിൽ രാത്രിയിൽ നിരോധനാജ്ഞ: നിയന്ത്രണം അണുനശീകരണത്തിന്, സമയക്രമീകരണം ഇങ്ങനെ..

 ക്വാറന്റൈൻ ലംഘിച്ച് കളക്ടറോട് കള്ളം പറഞ്ഞ് മുങ്ങി: സബ്കളക്ടർക്കെതിരെ നടപടിയെന്ന് മന്ത്രി ക്വാറന്റൈൻ ലംഘിച്ച് കളക്ടറോട് കള്ളം പറഞ്ഞ് മുങ്ങി: സബ്കളക്ടർക്കെതിരെ നടപടിയെന്ന് മന്ത്രി

English summary
coronavirus: idukki patient traveled throughout the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X