കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കൊറോണ: ആറ്റുകാല്‍ പൊങ്കാല കൊറോണയിൽ മുങ്ങുമോ? ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ്‌ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇത്തവണ അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ ഉള്ളവര്‍ക്കാണ് രോഗ ബാധ.

മാര്‍ച്ച് 9 ന് ആറ്റുകാല്‍ പൊങ്കാല നടക്കാനിരിക്കെയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ അഞ്ച് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആളുകള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് ബാധ പകരാനുള്ള സാധ്യതകള്‍ ഏറെ എന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പൊങ്കാല ഒഴിവാക്കണമെന്ന് പല കോണുകളില്‍ നിന്നായി ആവശ്യമുയര്‍ന്നിരുന്നു.

കൊറോണ വൈറസ് ഇന്ത്യയിൽ: ഭയക്കേണ്ടതില്ല, പ്രതിരോധമാണ് പ്രധാനം... ഇതാ മാർഗ്ഗങ്ങൾ, ഹെൽപ് ലൈൻ നന്പറുകളുംകൊറോണ വൈറസ് ഇന്ത്യയിൽ: ഭയക്കേണ്ടതില്ല, പ്രതിരോധമാണ് പ്രധാനം... ഇതാ മാർഗ്ഗങ്ങൾ, ഹെൽപ് ലൈൻ നന്പറുകളും

എന്തായാലും ആറ്റുകാല്‍ പൊങ്കാല നിര്‍ത്തിവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുതിയ രോഗബാധ സ്ഥിരീകരിച്ചുകൊണ്ട് നടത്തി വാര്‍ത്താ സമ്മേളനത്തിലും മന്ത്രി അക്കാര്യം ആവര്‍ത്തിച്ചിരിക്കുകയാണ്.

Attukal Pongala

എന്നാല്‍ പൊങ്കാലയ്ക്ക് എത്തുന്ന സ്ത്രീകള്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചുമ, പനി, ജലദോഷം എന്നിവയുള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തരുത് എന്നാണ് കര്‍ശന നിര്‍ദ്ദേശം.

ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവം എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അവകാശപ്പെട്ടതാണ്. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ക്ഷേത്രം അറിയപ്പെടുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സ്ത്രീകള്‍ ആണ് പൊങ്കാലയിടാനായി ഇവിടെ എത്താറുള്ളത്.

കേരളത്തില്‍ വീണ്ടും കൊറോണ; 5 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, കനത്ത ജാഗ്രതകേരളത്തില്‍ വീണ്ടും കൊറോണ; 5 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, കനത്ത ജാഗ്രത

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തും കര്‍ശന നിരീക്ഷണം ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തലസ്ഥാന നഗരിയില്‍ തന്നെയാണ് ആറ്റുകാല്‍ പൊങ്കാലയും നടക്കുന്നത്. 23 സംഘങ്ങളെയാണ് ആരോഗ്യവകുപ്പ് തിരുവനന്തപുരത്ത് മാത്രം നിയോഗിച്ചിരിക്കുന്നത്. 18 ആംബുലന്‍സുകളും ബൈക്ക് ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തില്‍ വീണ്ടും കൊറോണ; രോഗം പടരാന്‍ കാരണം ഇതാണ്, നിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകേരളത്തില്‍ വീണ്ടും കൊറോണ; രോഗം പടരാന്‍ കാരണം ഇതാണ്, നിര്‍ദേശങ്ങളെല്ലാം ലംഘിച്ചു

കേരളത്തില്‍ നേരത്തെ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുകയും അവര്‍ രോഗമുക്തരാവുകയും ചെയ്തത് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ അതിനിടയില്‍ ആണ് ഇപ്പോള്‍ അഞ്ച് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധയുള്ള അഞ്ച് പേരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരാണ്. ഇവരുടെ ബന്ധുക്കളാണ് മറ്റ് രണ്ടുപേര്‍. എല്ലാവരും ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചുഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

English summary
Coronavirus in Kerala: Attukal Pongala not to be put off, but devotees should keep the guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X