കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയ വില കൊടുക്കേണ്ടിവരും... വൈറസിന് ജനതിക വ്യതിയാനം സംഭവിച്ചെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതിന് പിന്നാലെ പുതിയ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊറോണ വ്യാപനം പുതിയ തരംഗത്തിലേക്ക് കടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വ്യാപിക്കുന്ന വൈറസിന് ജനതിക വ്യതിയാനം സംഭവിച്ചു എന്ന് കണ്ടെത്തിയിരിക്കുന്നു. അലംഭാവം ഒഴിവാക്കണം. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

p

അതിവേഗം വ്യാപന സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാംപികളുകളില്‍ നടത്തിയ പരിശോധനയില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗാണുകളെയാണ് കണ്ടെത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് അതിവേഗ വ്യാപനത്തിന് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദഗ്ധ പരിശോധന നടത്തിയപ്പോള്‍, വൈറസുകളുടെ വംശാവലി സാര്‍സ് കൊറോണ 2ന്റെ ഇന്ത്യന്‍ ഉപവിഭാഗമായ 2എഎ2എ ആണെന്ന് കണ്ടെത്തി. വിദേശ വംശാവലയില്‍ പെട്ട രോഗാണുക്കളെ കണ്ടെത്തിയിട്ടില്ല. അശ്രദ്ധ വലിയ ദുരന്തത്തിലേക്ക് എത്തിച്ചേക്കും. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

അതേസമയം, കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ടിആര്‍എസ് എതിര്‍ത്തു; ബിജെപി പാടുപെടും, രാജ്യസഭയില്‍ വീഴുമെന്ന് പ്രതിപക്ഷം, കാര്‍ഷിക ബില്ല് നാളെടിആര്‍എസ് എതിര്‍ത്തു; ബിജെപി പാടുപെടും, രാജ്യസഭയില്‍ വീഴുമെന്ന് പ്രതിപക്ഷം, കാര്‍ഷിക ബില്ല് നാളെ

18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

English summary
Coronavirus in Kerala: Chief Minister Describe model deviation of Virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X